പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന വായ്പ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 7.26 കോടി രൂപ മുന്‍ പ്രസിഡണ്ട് കെ.കെ അബ്രഹാം, മുന്‍ ഭരണ സമിതി അംഗങ്ങള്‍, മുന്‍ സെക്രട്ടറി കെ.ടി രമാദേവി, മുന്‍ ഇന്റേണല്‍ ഓഡിറ്റര്‍ പി.യു തോമസ് എന്നിവരില്‍ നിന്നും സഹകരണ നിയമം വകുപ്പ് 68 പ്രകാരം സര്‍ചാര്‍ജ് ചെയ്യാന്‍ ഉത്തരവായി.
തുക രണ്ട് മാസത്തിനകം അടയ്‌ക്കാത്ത പക്ഷം റവന്യു റിക്കവറിയിലൂടെ ഇവരുടെ സ്വത്തുക്കളില്‍ നിന്നും ജപ്തി ചെയ്ത് ഈടാക്കും. ബാങ്കില്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് അന്നത്തെ ബാങ്ക് ഭരണ സമിതിയെ 2018 ഡിസംമ്പറില്‍ പിരിച്ച് വിട്ടു. നിലവില്‍ ബത്തേരി യുണിറ്റ് ഇന്‍സ്‌പെക്ടര്‍ പി.കെ വിജയന്‍ അഡ്മിനിസ്ട്രറ്ററാണ് ഭരണം നടത്തുന്നത്.
സഹകരണ വകുപ്പ് സ്വീകരിച്ച എല്ലാ നടപടികളും കേരള ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് വായ്പ നല്‍കുന്നതിന് ഒരു സ്ഥല പരിശോധന പോലും നടത്താതെ മുന്‍ ബാങ്ക് പ്രസിഡണ്ടും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.കെ അബ്രഹാം 4,07, 790 രൂപ സ്ഥല പരിശോധന ഫീസ് ആയി നിയമ വിരുദ്ധമായി കൈപറ്റിയിരുന്നു ഇവരുടെ ബിനാമിയും, സൂത്രധാരനുമായ സജീവന്‍ കൊല്ലപ്പള്ളിയുടെ സേവിംഗ്‌സ് അക്കൗണ്ടിലൂടെ മാത്രം 1.64 കോടി രൂപ തട്ടിപ്പ് നടത്തി പിന്‍വലിച്ചു.
സഹകരണ വകുപ്പിന്റെ ശക്തമായ നടപടികളാണ് ഇത് വെളിച്ചത്ത് കൊണ്ടു വന്നതും നഷ്ടപ്പെട്ട തുക ഈടാക്കാന്‍ നടപടി സ്വീകരിച്ചതും. വായ്പ തട്ടിപ്പിന് ഇരയായ ആളുകളുടെ പേരില്‍ ഹൈക്കോടതിയില്‍ കള്ള കേസ് ഫയല്‍ ചെയ്തതായും വയനാട് പോലീസ് സുപ്രണ്ടിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. വിജിലന്‍സ് കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: