മാനന്തവാടി:ജില്ല ആശുപത്രിയടക്കo മാനന്തവാടി മുൻസിപ്പാലിറ്റിയിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ വാട്ടർ അതോറിട്ടി പുലർത്തുന്ന നിസ്സംഗത അപലപനീയമാണെന്ന് ബി.ജെ.പി. പമ്പ് ഹൗസിലേക്കുള്ള വൈദ്യുതി ലൈനിന്റെ തകരാറാണെന്ന് പറയുമ്പോഴും അതു പരിഹരിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നറിയുന്നത് സമൂഹത്തോടു ചെയ്യുന്ന അനീതിയാണു് .
വിഷയംഉടൻ പരിഹരിക്കണമെന്നും അല്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് തയ്യാറാവുമെന്നും ബി.ജെ.പി മാനന്തവാടി മുൻസിപ്പാലിറ്റി കമ്മറ്റി പ്രസിഡണ്ട് ഷിംജിത്ത് കണിയാരം,ജന:സെക്രട്ടറി ചന്ദ്രൻ അയനിത്തേരി എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: