കോഴിക്കോട്: സര്‍വ്വീസിന് നല്കിയ കാര്‍ കേടുവരുത്തിയതായി പരാതി. ബാലുശ്ശേരി കരുമല മനത്തനത്തു വീട്ടില്‍ മുഹമ്മദ് മസ്റൂറാണ് പരാതിക്കാരന്. ഭാര്യാ പിതാവിന്റെ പേരിലുള്ള കെഎല്‍ 76 – 4883 ഹോണ്ട സിറ്റി കാറിനാണ് കേടുപാട് സംഭവിച്ചത്. വെസ്റ്റ്ഹില്ലിലെ വിഷന്‍ മോട്ടോഴ്സിലാണ് കാര്‍ നല്‍കിയത്. കാര്‍ പരിശോധിക്കുന്നതിനായി ഉയര്‍ത്തിയപ്പോഴാണ് കേടുപാടുകള്‍ സംഭവിച്ചത്. രണ്ടു വാതിലുകള്‍, റണ്ണിംഗ് ബോര്‍ഡ്, ബംമ്പര്‍, മിറര്‍, മെയിന്‍ ഗ്ലാസ്, റൂഫ്ടോപ്പ്, പില്ലര്‍ എന്നിവയ്ക്കാണ് കേടുപറ്റിയത്.
കേടുപാടുകള്‍ സംഭവിച്ചവയ്ക്ക് റീപ്ലേസ്മെന്റ് നല്കി റിപ്പയറിങ് ചെയ്തു നല്‍കാമെന്നായിരുന്നു സര്‍വ്വീസ് സെന്ററുകാരുടെ മറുപടി. വണ്ടി പൂര്‍വസ്ഥിതിയിലേക്ക് എത്തിച്ചു നല്‍കാമെന്ന് ഉറപ്പു പറയാത്തതിനാലും റിപ്പയറിംഗിന് യാതൊരു ഗാരന്റിയും നല്കാന് സാധിക്കാത്തതിനാലും പുതിയ വാഹനം നല്‍കണമെന്നായിരുന്നു ഉടമയുടെ ആവശ്യം. എന്നാല്‍ കമ്പനിയുടെ ഭാഗത്തു നിന്നും 11 ലക്ഷം നല്‍കാമെന്നും ബാക്കി തുക ആയ ഏഴു ലക്ഷം അടച്ചാല്‍ പുതിയ വാഹനം എടുത്തു നല്‍കാമെന്നുമായിരുന്നു സര്‍വ്വീസ് സെന്ററുകാരുടെ മറുപടി.
കാര്‍ വാങ്ങി ഒരുവര്‍ഷം പോലും തികയാത്തതിനാല്‍ ഇനിയും ഏഴു ലക്ഷം രൂപ കാറിനുവേണ്ടി ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഉടമ അറിയിച്ചു. താല്‍ക്കാലിക വാഹനം വേണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അത് സര്‍വ്വീസ് സെന്ററുകാര്‍ നിഷേധിച്ചു. ഈ സാഹചര്യത്തില്‍ തനിക്ക് പുതിയ വാഹനം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് മുഹമ്മദ് മസ്റൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: