കോഴിക്കോട്: അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള പിരിവ് തടസ്സപ്പെടുത്തി കോഴിക്കോട് ജില്ലാ കോടതിയിലെ അഭിഭാഷകര്‍. കോവിഡ് കാലത്ത് വലിയ വിഭാഗം അഭിഭാഷകര്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാല്‍ ക്ഷേമനിധി ഇപ്പോള്‍ അടയ്ക്കാന്‍ കഴിയില്ലെന്നും സാവകാശം വേണമെന്നുമായിരുന്നു പ്രതിഷേധിച്ച അഭിഭാഷകരുടെ ആവശ്യം. ജൂണ്‍ 30ന് മുമ്പാണ് ക്ഷേമനിധി തുക അടക്കേണ്ടത്. എന്നാല്‍ വരുമാനമില്ലാത്തതിനാല്‍ അഭിഭാഷകര്‍ക്ക് പണമടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സാവകാശം വേണമെന്നും കേരള ബാര്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ജൂണ്‍ 30 നുള്ളില്‍ തുക അടയ്ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ആ അംഗത്തിന് വാര്‍ഷിക വരിസംഖ്യ ആറു മാസത്തിനകം 12 ശതമാനം പലിശ സഹിതം അടയ്ക്കാന്‍ വ്യവസ്ഥയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നല്കിയ മറുപടി. ഈ നിര്‍ദ്ദേശം ബാര്‍ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട് ബാര്‍ അസോസിയേഷനും ക്ഷേമനിധിയിലേക്കുള്ള പണം വാങ്ങാന്‍ ആരംഭിച്ചത്. എന്നാല്‍ പലിശയോട് കൂടി പിന്നീട് അടയ്ക്കാവുന്ന സംവിധാനമല്ല മറിച്ച് സാവകാശമാണ് വേണ്ടതെന്നാണ് പിരിവ് തടസ്സപ്പെടുത്തിയ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: