കണ്ണൂര്‍: പിന്നോക്ക വിഭാഗത്തിലുള്ള സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളായ ലാപ്ടോപ്പ്, ടാബ്, മൊബൈല്‍ ഫോണ്‍ എന്നിവ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസ് മുന്നില്‍ നടത്തിയ ധര്‍ണ ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ഒബിസിമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി. സഞ്ജീവന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ ട്രഷറര്‍ ബൈജിത്ത് കുമാര്‍, കെ. പ്രശോബ്, ആനന്ദ് വേങ്ങ, പി.വി. ജയരാജന് തുടങ്ങിയവര്‍ സംസാരിച്ചു. ഒബിസി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി എം. അനീഷ് കുമാര്‍ സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് സുശീല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: