ന്യൂദല്‍ഹി: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ഇസ്ലമാബാദില് നിന്നും കാണാതായ രണ്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന് ജീവനക്കാരെ പാക്കിസ്ഥാന് വിട്ടയച്ചു. ഇന്നു വൈകിട്ട് എട്ടോടെ പാകിസ്താന് പോലീസാണ് ഇവരെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഇവരെ പാകിസ്താന് കസ്റ്റഡിയില്‍ എടുത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് നയതന്ത്രതലത്തില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഇന്ത്യ നടത്തിയത്.
ഇസ്ലമാബാദ് സെക്രട്ടേറിയറ്റ് പോലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇരുവരെയും ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നു രാവിലെ എട്ടോടെ ഹൈക്കമ്മിഷനില്‍ സേവനമനുഷ്ഠിക്കുന്ന സിഎസ്ഐഎഫ് ഡ്രൈവര്‍മാരായ രണ്ടു പേരെയാണു കാണാതായത്. സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ പാക്കിസ്ഥാന് ഔദ്യോഗിക പ്രതിനിധിയെ വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു.
ദല്‍ഹിയിലെ പാക് ഹൈക്കമ്മിഷന് ജീവനക്കാര്‍ ചാരവൃത്തി നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നാട് കടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന് ജീവനക്കാരെ ഡ്യൂട്ടിയിലിരിക്കെ കാണാതായത്. തുടര്‍ന്ന് ഇസ്ലാമാബാദില് ഉള്ള ഇന്ത്യന്‍ എംബസി വിഷയത്തില്‍ പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടുകയും ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ നിരവധി നയതന്ത്ര പ്രമുഖര്‍ക്ക് പാക്കിസ്ഥാനില്‍ വെച്ച് ഇത്തരത്തില്‍ പല അനുഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുമുണ്ട്. രണ്ട് ദിവസം മുമ്പ് ഹൈക്കമ്മിഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഗൗരവ് അലുവാലിയ ഇസ്ലാമബാദിലെ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ രണ്ട് പ്രവര്‍ത്തകര്‍ വഴി തടഞ്ഞു. അലുവാലിയയെ ആക്രമിക്കാനും ശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. പാക്കിസ്ഥാന് കൈമാറിയ രണ്ടു പേരുടെയും ദേഹത്ത് പരുക്കുകളുണ്ട്. എന്നാല്‍, ഇത് ഒരു വാഹനാപകടത്തില്‍ ഉണ്ടായതെന്നാണ് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: