ന്യൂദല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണസംരക്ഷണം ഒരുക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഡോക്ടറെയും നഴ്സുമാരെയും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവരെയും നിയമപരമായി കൈകാര്യം ചെയ്യും. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേെര തുപ്പുകയും കൈയേറ്റശ്രമവും ആശുപത്രികളില്‍ ഉണ്ടായിരുന്നു. അഭ്യര്‍ത്ഥനകള്‍ മാറ്റി കടുത്ത നടപടികളാണ് ഇനി ഉണ്ടാവുകയെന്ന സൂചനയും എല്‍എന്‍ജെപി ആശുപത്രി സന്ദര്‍ശിച്ച് അമിത് ഷാ നല്കി.
അക്രമികളെ കണ്ടെത്താനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിനുമായി ദല്‍ഹിയിലെ എല്ലാ ആശുപത്രികളിലെയും കൊറോണ വാര്‍ഡുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. ആശുപത്രി ക്യാന്റീനുകളിലെ ഭക്ഷണം മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ ആഹാരം ലഭ്യമാക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാനും ചീഫ് സെക്രട്ടറിക്ക് അമിത് ഷാ നിര്‍ദേശം നല്കി.
ദല്‍ഹിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത ഉടനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്‍എന്‍ജെപി ആശുപത്രിയിലെത്തിയത്. കൊറോണക്കെതിരെ പൊരുതുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും അദേഹം സന്ദര്‍ശിച്ചു. എല്ലാവര്ക്കും പൂര്‍ണ പിന്തുണയും ആത്മവിശ്വാസവും അദേഹം നല്കി. തുടര്‍ന്ന് ആശുപത്രിയിലെ ക്രമീകരണങ്ങള്‍ അദ്ദേഹം വിലയിരുത്തി.
ദല്‍ഹിയിലെ കൊറോണ പ്രതിരോധം ഏകോപിപ്പിക്കാന്‍ നാല്ഐഎഎസ്ഓഫീസര്‍മാരെയും അമിത് ഷാ നിയോഗിച്ചു. ഇവരായിരിക്കും ദല്‍ഹി സര്‍ക്കാരിന് വേണ്ട ഉപദേശങ്ങ നല്‍കുക. മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്തരമൊരു സംസ്ഥമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.. ഇവര്‍ നാലും ഇന്നു തന്നെ പുതിയ ജോലിയില്‍ കയറിയിട്ടുണ്ട്. ഇതിനു പുറമെ രണ്ട് ഐഎഎസ് ഓഫീസര്‍മാരെ കേന്ദ്രസര്‍ക്കാരുമായുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും അദേഹം വിട്ടു നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
വൈറസ് അതിവേഗം വ്യാപിക്കുന്നതിനാല്‍ ദല്‍ഹിയിലെ എല്ലാവര്ക്കും കൊറോണ ടെസ്റ്റ് നടത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. വരുംനാളുകളില്‍ പ്രതിദിനം 18,000 പേര്‍ക്ക് സാംപിള്‍ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ അനുദിനം വഷളാവുകയും സുപ്രീം കോടതിയില്‍ നിന്നടക്കം വിമര്‍ശനം ഏല്ക്കുകയും ചെയ്തതോടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: