മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണക്കൊരുങ്ങി മുസ്ലിം ലീഗ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കാനാണ് ശ്രമം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണം. കുടുംബത്തില്‍ നിന്ന് ഒന്നിലേറെ പേര് മത്സരിക്കേണ്ടന്ന നിര്‍ദ്ദേശവും ചരച്ചയിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
യുഡിഎഫ് ദുര്‍ബലമായ സഹാചര്യത്തില്‍ മുസ്ലിം ലീഗ് മുന്നണി തന്നെ വിടുമെന്ന പ്രചരണം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ പ്രഖ്യാപനം. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടികളുമായി പ്രത്യക്ഷത്തില്‍ അകല്‍ച്ച പ്രകടിപ്പിച്ചിരുന്ന ലീഗ് തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇവരുമായി കൈകോര്‍ക്കുന്നത് പതിവാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച പരിപാടിയില്‍ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുത്തത് നേരത്തെ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറുമടക്കമുള്ള നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയത് വലിയ രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ചിരുന്നു. തീവ്രസ്വഭാവമുള്ള സംഘടനകളുമായി മുസ്ലീം ലീഗ് കൈകോര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: