ന്യൂദല്‍ഹി: ദല്‍ഹിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുത്ത ഉടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്‍എന്‍ജെപി ആശുപത്രിയിലെത്തി. കൊറോണക്കെതിരെ പൊരുതുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും അദേഹം സന്ദര്‍ശിച്ചു. എല്ലാവര്ക്കും പൂര്‍ണ പിന്തുണയും ആത്മവിശ്വാസവും അദേഹം നല്കി. തുടര്‍ന്ന് ആശുപത്രിയിലെ ക്രമീകരണങ്ങള്‍ അദ്ദേഹം വിലയിരുത്തി.
ദല്‍ഹിയിലെ കൊറോണ പ്രതിരോധം ഏകോപിപ്പിക്കാന്‍ നാല്ഐഎഎസ്ഓഫീസര്‍മാരെയും അമിത് ഷാ നിയോഗിച്ചു. ഇവരായിരിക്കും ദല്‍ഹി സര്‍ക്കാരിന് വേണ്ട ഉപദേശങ്ങ നല്‍കുക. മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്തരമൊരു സംസ്ഥമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.. ഇവര്‍ നാലും ഇന്നു തന്നെ പുതിയ ജോലിയില്‍ കയറിയിട്ടുണ്ട്. ഇതിനു പുറമെ രണ്ട് ഐഎഎസ് ഓഫീസര്‍മാരെ കേന്ദ്രസര്‍ക്കാരുമായുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും അദേഹം വിട്ടു നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
വൈറസ് അതിവേഗം വ്യാപിക്കുന്നതിനാല്‍ ദല്‍ഹിയിലെ എല്ലാവര്ക്കും കൊറോണ ടെസ്റ്റ് നടത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. വരുംനാളുകളില്‍ പ്രതിദിനം 18,000 പേര്‍ക്ക് സാംപിള്‍ പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ അനുദിനം വഷളാവുകയും സുപ്രീം കേടതിയില്‍ നിന്നടക്കം വിമര്‍ശനം ഏല്ക്കുകയും ചെയ്തതോടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടത്.
ആഭ്യന്തന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പരിശോധന വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് ബി.ജെ.പി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.എസ്.പി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ മിക്ക കക്ഷികളും
ഫോട്ടോ: ഫയല്‍ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: