തിരുവനന്തപുരം: ഗജരാജ ശില്‍പ്പത്തോട് എന്താണ് ക്രൂരത എന്ന് ചിലര്‍ ചോദിച്ചേക്കാം. എന്നാല്‍ അങ്ങനെയല്ല, ഒരാളുടെ സ്വപ്നവും ജീവിതവുമാണ് ഇതുവഴി തിരുവനന്തപുരം നഗരസഭ തകര്‍ത്തിരിക്കുന്നത്.
അനന്തപുരിയിലെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മുന്നില്‍ തലയെടുത്തു നിന്ന കൊമ്പന്റെ ശില്‍പ്പമാണ് കോര്‍പ്പറേഷന്റെ ജെസിബിക്കു മുന്നില്‍ തകര്‍ന്നു പോയത്. ലോക്ഡൗണ്‍ കാരണം കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ കുറവന്‍കോണത്തിന് സമീപത്തെ ഒരു പുരയിടത്തിലാണ് ഈ ശില്‍പ്പം ഉടമ എം.എസ്. സുജീവ് സൂക്ഷിച്ചിരുന്നത്.
തിരുവനന്തപുരം നഗരസഭയുടെ നേത്യത്വത്തില്‍ മാലിന്യം നീക്കാന്‍ എത്തിയ ജെസിബി ഇതിനെ തട്ടിമാറ്റി. നഗരസഭ മുന്നറിയിപ്പൊന്നും നല്‍കാതെയാണ് ഇതിനെ പൊളിച്ചു മാറ്റിയതെന്നാണ് ശില്‍പ്പി എം.എസ്. സുജീവ് പറയുന്നത്. എന്നാല്‍ നഗരസഭ നല്കുന്ന വിശദീകരണം ഇത് മാറ്റി വച്ചതേ ഉള്ളൂ എന്നാണ്. ശില്‍പ്പത്തിന്റെ വാടക കൊണ്ടായിരുന്നു ശില്‍പ്പി എം.എസ്. സുജീവിന്റെ ഉപജീവനം. ഒന്നര ലക്ഷത്തോളം രൂപ ചെലവാക്കിയായിരുന്നു ഇത്തരത്തിലുള്ള ശില്‍പ്പം സുജീവ് നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: