കൊച്ചി: വൈദ്യുതി ഉപഭോഗത്തില്‍ ജനങ്ങളില്‍ നിന്ന് അധിക ബില്‍ ഈടാക്കുന്നുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടി. രണ്ട് ദിവസത്തിനകം മറുപടി നല്‍കാനും ഹൈക്കോടതി കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബില്ലിങ്ങില്‍ അശാസ്ത്രീയതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി നല്കിയ ഹര്‍ജിയിലാണ് ഈ നടപടി.
ലോക്ഡൗണിന് പിന്നാലെ നല്കിയ കെഎസ്ഇബി വിതരണം ചെയ്ത വൈദ്യുതി ബില്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നതായിരുന്നു. വൈദ്യുതി ഉപഭോഗ താരിഫ് മാറിയതോടെയാണ് ബില്‍ തുക വര്‍ധിക്കാന്‍ ഇടയായതെന്നാണ് പ്രതിഷേധം ഉയര്‍ന്നതോടെ കെഎസ്ഇബി അധികൃതര്‍ മറുപടി നല്‍കിയത്. കൂടാതെ ലോക്ഡൗണില്‍ മീറ്റര്‍ റീഡിങ്ങിന് എത്താന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. ഇത് വൈകിയതും ബില്‍ തുക വര്‍ധിക്കാന്‍ കാരണമായി.
രണ്ടുമാസം കൂടുമ്പോള്‍ 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയും പിന്നീടുള്ള 100 യൂണിറ്റിന് 3.70 രൂപയുമാണു നിരക്ക്. ഉപഭോഗം 200 യൂണിറ്റ് കടന്നാല്‍ പിന്നീടുള്ള ഓരോ യൂണിറ്റിനും 4.80 രൂപയാകും. 300 യൂണിറ്റ് കടന്നാല്‍ 6.40 രൂപയും 400 യൂണിറ്റ് മുതല്‍ 500 യൂണിറ്റ് വരെ 7.60 രൂപയായും മാറും.
500 യൂണിറ്റ് കടന്നാല്‍ ആദ്യ യൂണിറ്റ് മുതല്‍ 5.80 രൂപ വച്ച് നിരക്ക് ഈടാക്കും. 600 യൂണിറ്റ് കടന്നാല്‍ ആദ്യ യൂണിറ്റ് മുതല്‍ ഓരോ യൂണിറ്റിനും 6.60 വച്ച് ഈടാക്കും. 500 യൂണിറ്റ് കടക്കുമ്പോഴാണ് നിരക്കില്‍ വന്‍ വര്‍ധന വരുന്നത്. ഉദാഹരണത്തിന് രണ്ടുമാസം 500 യൂണിറ്റാണ് ഉപഭോഗമെങ്കില്‍ 2565 രൂപ ഈടാക്കും. ഉപഭോഗം 501 യൂണിറ്റാണെങ്കില് ബില്‍ 2905.80 രൂപയാകുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. ലോക്ഡൗണില്‍ ജോലിക്ക് പോകാതെയും മറ്റുമിരുന്നവര്ക്ക് കെഎസ്ഇബി നല്കിയ ബില്ല് ഇരുട്ടടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: