മാനന്തവാടി: അഗ്രഹാരത്തെ അശാസ്ത്രീയ തടയണ നിര്‍മാണംപുഴയോര വാസികള്‍ക്ക് ഭീഷണിയാകുന്നു. എടവക അഗ്രഹാരത്തെ തടയിണ നിര്‍മ്മാണമാണ് ഭീഷണിയാകുന്നത്.കബനി നദിയുടെ ഭാഗമായ മാനന്തവാടി ചെറുപുഴയില്‍ മൈനര്‍ ഇറിഗേഷന്‍ നിര്‍മിച്ച അശാസ്ത്രീയമായ തടയണ തകര്‍ന്നിരുന്നു.എടവക പഞ്ചായത്തും മാനന്തവാടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന പുഴയില്‍ വേനല്‍കാലത്താണ് താല്‍ക്കാലിക മണ്‍ ബണ്ട് നിര്‍മിച്ച് താല്‍ക്കാലിക തടയണ നിര്‍മിച്ചത്.
കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നും രണ്ടര പതിറ്റാണ്ടായി മുടങ്ങിക്കിടന്ന പായോട് നോര്‍ത്ത് ജലസേചന പദ്ധതിക്ക് വേണ്ടത്ര ജലം ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടതായിരുന്നു ഈ തടയണ. 1.25 കോടി രൂപ ചെലവിലാണ് പുഴക്ക് കുറുകെ തടയണ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ മഴക്കാലം ശക്തമാകുന്നതിന് മന്‍പ് തന്നെ ബണ്ട് തകര്‍ന്നത് സമീപത്തെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഭീഷണിയാകുമെന്ന അവസ്ഥയിലാണുള്ളത്.
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായത്. മാനന്തവാടി നഗരസഭാ പരിധിയിലെ കാഞ്ഞിരക്കാട്ട് മേരിയുടെ അര ഏക്കറോളം കൃഷിയിടം മണ്ണിടിഞ്ഞ് നശിച്ച നിലയിലാണ്. സമീപത്തെ ബാലന്റെ വീടും അപകട ഭീഷണിയിലാണ്. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപെടുത്തുന്ന നിലയില്‍ ലോഡ് കണക്കിന് മണ്ണും ഇവിടെ അടിഞ്ഞ് കൂടിയിട്ടുണ്ട്.
അടിയന്തരമായി ഈ മണ്ണ് നീക്കിയില്ലെങ്കില്‍ മഴക്കാലം ശക്തമാകുന്നതോടെ ഇവിടെ വെള്ളം കെട്ടി നിന്ന് പ്രളയത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമാകുന്ന അവസ്ഥയാണ്‌നിലവിലുള്ളത്.കാലവര്‍ഷംശക്തമാകുന്നതിന് മുന്‍പ് അടിയന്തര നടപടിഇക്കാര്യത്തില്‍ ഉണ്ടാകണം. അശാസ്ത്രീയ നിര്‍മാണം നിമിത്തം ഇടിഞ്ഞ കൃഷിയിടം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസി കളുടെ ആവശ്യം.
അഗ്രഹാരത്തെ തടയണ നിര്‍മാണത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.പുഴയോരത്തെ കൃഷിയിടത്തോട് ചേര്‍ന്ന് മണ്ണിടിഞ്ഞത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മഴക്കാലം ശക്തമാകുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: