തിരുവനന്തപുരം: പുരുഷന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ശ്രീകാര്യം ജങ്ഷനോട് ചേര്‍ന്നുള്ള സ്വകാര്യ ബാങ്കിന്റെ പിന്‍വശത്തെ രണ്ട് കെട്ടിടങ്ങള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ഇയാളുടെ മുഖത്തും ശരീരത്തിലും മുറിവുകള്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കഴുത്തില്‍ കെട്ടിയിരുന്ന കയര്‍ മുറുകിയിരുന്നില്ല. അതുകൊണ്ടാണ് കൊലപാതകമെന്ന് വിലയിരുത്തല്‍. കൂടാതെ മൃതദേഹം കെട്ടിത്തൂക്കിയ സ്ഥലത്ത് ചോരപ്പാടുകളുണ്ട്.
ബാങ്കിന് സമീപം കട നടത്തുന്നയാളാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഡോഗ് സ്ക്വാഡിനെ എത്തിച്ചും പരിശോധന നടത്തി. അസി. കമ്മീഷണര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാല്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്ക് 40 വയസ് പ്രായമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: