വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598ഉം അമേരിക്കയിൽ 326ഉം പേർ കൂടി മരിച്ചു.
ലോകത്താകെ നാളിതുവരെ 435,166 പേര് മരണപ്പെട്ടപ്പോള്‍ 4,103,984 പേര് രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 2,162,054 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 528,964 ആള്‍ക്കാരിലും രോഗം പിടിപെട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്(117,853) മരണപ്പെട്ടത്.
ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: