കൊല്ലം: ലോക് ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതും സമൂഹവ്യാപനം വര്‍ധിക്കുകയും ചെയ്യുന്ന സമയത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളും തെരുവുകളും ഒപ്പം ക്ഷേത്രങ്ങളും ശുചീകരിക്കുന്ന അഗ്നിശമന സേനയ്ക്ക് മതിയായ സുരക്ഷ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി.
കോവിഡ് ബാധിതരുടെ ഭവനശുചീകരണത്തിനുപോലും മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ അഗ്നിരക്ഷാസേന ജീവനക്കാര്‍. ശുചീകരണത്തിനുള്ളത് കൈയുറകളും കണ്ണടയുള്പ്പെടെയുള്ള സാധാരണ സുരക്ഷാസംവിധാനങ്ങളും മാത്രം. കോവിഡ് പോലുള്ള പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പിപിഇ കിറ്റ്) അനിവാര്യമാണ്. എന്നാല്‍, അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഇതുവരെ ലഭ്യമായത് 50ല്‍ താഴെ പിപിഇ കിറ്റുകള്‍ മാത്രമാണ്. ഒരുതവണ മാത്രമേ ഈ കിറ്റ് ഉപയോഗിച്ച് ശുചീകരിക്കാന്‍ കഴിയൂ. ആവശ്യാനുസരണം ഇവ ജീവനക്കാര്‍ക്ക് എത്തിച്ചുനല്കാന് കഴിയുന്നില്ല.
കോവിഡ് കാലമായതോടെ തീപിടിത്തം തുടങ്ങിയ അപകടങ്ങള്‍ കുറവായെങ്കിലും ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്കും നിര്‍ധനര്‍ക്കും എല്ലാവിധ സഹായങ്ങളുമായി അഗ്നിശമനസേന മുന്നിലുണ്ടായിരുന്നു. കോവിഡ് ബാധിച്ചവരുടെ ഭവനങ്ങള്‍, സന്ദര്‍ശിച്ച സ്ഥലങ്ങള്‍, വാഹനങ്ങള്‍, നിരീക്ഷണകേന്ദ്രങ്ങള്‍ എന്നിവയെല്ലാം അഗ്നിരക്ഷാസേനയാണ് ശുചീകരിക്കുന്നത്.
ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോഴും ആവശ്യത്തിനുള്ള പിപിഇ കിറ്റുകള്‍ ലഭ്യമാകുന്നില്ല. ആരോഗ്യവകുപ്പിന്റെ കീഴിലാണ് ഇത്തരം കിറ്റുകള്‍ ലഭ്യമാകുന്നത്. എന്നാല്‍, ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി അഗ്നിരക്ഷാസേന ഉള്‍പ്പെടെയുള്ളവര്‍ക്ക് പേരിനുമാത്രമാണ് ഇത്തരം വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: