വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ ചല്ലിവയല്‍ പതിനാറാം വാര്‍ഡിലെ സാംസ്കാരിക നിലയത്തിന്റെ ചുറ്റുമതില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. സംഭവത്തില്‍ സര്‍വ്വകക്ഷിയോഗം പ്രതിഷേധിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പഞ്ചായത്തംഗം മലയിന്റെവിട ശോഭ അധ്യക്ഷയായി. പി.പി. ചന്ദ്രന്, എന്‍.ബി. പ്രകാശ് കുമാര്‍, പി.പി. മുരളി, ഷാഫി, ടി മോഹന്‍ദാസ്, കെ.ടി.കെ. നാണു, ഹരിദാസ് കുരുണയില്, കെ.എം. രാജന്, പി.പി. നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: