Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വട്ടിപ്പന മല തുരന്നു തീരുന്നു; നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടും ജിയോളജി വകുപ്പ് നടപടിയെടുക്കുന്നില്ല

കാലവര്‍ഷം കനക്കുന്നതോടെ പ്രദേശവാസികള്‍ക്ക് ഉറക്കമില്ലാ രാത്രികളാണ്. മറ്റൊരു ദുരന്തം അകലയല്ലെന്ന ഭീതിയിലാണ് അവര്‍. രണ്ടു തവണ ഉരുള്‍പൊട്ടലുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്ത മേഖലയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:42 am IST
in Kozhikode
കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പന മല ക്വാറി

കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പന മല ക്വാറി

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ വട്ടിപ്പന മല തുരന്നു തീരുന്നു. ലോക്ഡൗണ്‍ കാലത്തും നിലയ്‌ക്കാത്ത വെടിയൊച്ചകളാണ് ഇവിടെ നിന്നും ഉയര്‍ന്നു കേട്ടത്. കാലവര്‍ഷം കനക്കുന്നതോടെ പ്രദേശവാസികള്‍ക്ക് ഉറക്കമില്ലാ രാത്രികളാണ്. മറ്റൊരു ദുരന്തം അകലയല്ലെന്ന ഭീതിയിലാണ് അവര്‍. നാട്ടുകാരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വലിയ എതിര്‍പ്പുകളുണ്ടായിട്ടും ജിയോളജി വകുപ്പിന്റെ ഉത്തരവുകള്‍ ലംഘിച്ചും കൊണ്ടും മലയില്‍ ഖനനം തുടരുകയാണ്. കൊച്ചി സ്വദേശിയുടെ സദിര്‍ ഗ്രാനൈറ്റ് കമ്പനിയാണ് കരിക്കല്‍ ഖനനം നടത്തുന്നത്.  

രണ്ടു തവണ ഉരുള്‍പൊട്ടലുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്ത മേഖലയാണിത്. 1984ലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേരാണ് മരിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലയോര മേഖല അതീവ ദുര്‍ബല പ്രദേശമാണെന്ന് വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു. വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിനോട് ചേര്‍ന്നു നില്‍ക്കുന്ന മലയാണിത്. ഈ മലയുടെ മറുഭാഗത്താണ് ബാണാസുര സാഗര്‍. ഇവിടെ നടക്കുന്ന ഓരോ  സ്‌ഫോടനവും ബാണാസുര ഡാമിന് ഭീഷണിയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  

ഇരുന്നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന കുണ്ടുതോട് പ്രദേശം ഈ ക്വാറിക്ക് താഴെയായാണ് സ്ഥിതി ചെയ്യുന്നത്. കുണ്ടുതോട് അങ്ങാടിയില്‍ നിന്ന് നോക്കിയാല്‍ പണ്ട് പച്ചപ്പ് മാത്രമായിരുന്ന മേഖലകളില്‍ ഇപ്പോള്‍ കാണുന്നത് തുരന്നുകിടക്കുന്ന മലയുടെ ഭാഗം മാത്രമാണ്.  

2011 ല്‍ പ്രവര്‍ത്തനാനുമതി ലഭിച്ച ക്വാറി പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പഞ്ചായത്ത് ഖനനത്തിലുള്ള ലൈസന്‍സ് പുതുക്കി നല്‍കിയില്ല. പക്ഷേ രേഖകള്‍ ഹാജരാക്കി ഹൈക്കോടതിയില്‍ നിന്ന് ക്വാറിയുടെ പ്രവര്‍ത്തനത്തിനായി കമ്പനി ലൈസന്‍സ് നേടിയെടുക്കുകയായിരുന്നു. എന്നാല്‍ രേഖകള്‍ നേരായ മാര്‍ഗ്ഗത്തിലൂടെയല്ല നേടിയെടുത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍ കുണ്ടുതോട് യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പോലും കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. വട്ടിപ്പന മറ്റൊരു കവളപ്പാറയാകുമോ എന്ന ഭീഷണിയിലാണ് ആ പ്രദേശം.  

Tags: complaintkozhikodeRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.