കോഴിക്കോട്: പൂവാട്ടുപറമ്പില്‍ പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതികളായ ഇരട്ടസഹോരങ്ങള് അറസ്റ്റില്‍. പൂവാട്ടുപറമ്പ് ചേരിക്കാപറമ്പ് അക്ബര്‍(37), അസ്ഹര്‍ (37) എന്നിവരാണ് പിടിയിലായത്. പൂവാട്ട്പറമ്പില്‍ ഇരുവരും ചേര്‍ന്ന് പച്ചക്കറി – സ്റ്റേഷനറി കട നടത്തുകയാണ്. പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
ഇന്നലെ വൈകിട്ട് കുന്ദമംഗലത്ത് നിന്നാണ് പ്രതികള്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കവെയാണ് കുടുങ്ങിയത്. കുന്ദമംഗലത്തടക്കമുള്ള ബന്ധുവീടുകളില്‍ രഹസ്യമായി കഴിയുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപതിയില്‍ എത്തിച്ച് പരിശോധനക്ക് വിധേയമാക്കി. കോവിഡ് പരിശോധനക്കായി ഇവരുടെ സ്രവവും ശേഖരിച്ചു.
പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ പേരില്‍ സമാനമായ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപത്തുള്ള മറ്റൊരു കുട്ടിയെയാണ് ഇവര്‍ രണ്ടു പേരും പീഡിപ്പിച്ചത്.
മാസങ്ങള്‍ക്ക് മുമ്പാണ് ആദ്യ കേസിനാസ്പദമായ സംഭവം. മിഠായി വാങ്ങാനെത്തിയ കുട്ടിയെ കച്ചവടക്കാരന് മധുരം നല്കി കടയുടെ പിറകില്‍ കൊണ്ടുപോയി പീഡിപ്പിക്കുകകയായിരുന്നു. തുടര്‍ന്ന് പളളിയിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയില്‍പ്പെട്ട മാതാവ് കാര്യം തിരക്കിയപ്പോഴാണ് നിരവധി തവണ പീഡനത്തിന് ഇരയായ വിവരം അറിഞ്ഞത്. തടര്‍ന്ന് ബന്ധുക്കള്‍ സഹോദരങ്ങളെ ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ച് മാപ്പ് പറഞ്ഞിരുന്നു.
കേസില്‍ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷിച്ചു. എന്നാല്‍ വിദേശത്തുള്ള കുട്ടിയുടെ പിതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: