കോഴിക്കോട്: ജില്ലയില്‍ ഇന്നലെ എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. അഞ്ച് പേര് വിദേശത്ത് നിന്നും (യു.എ.ഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേര് ചെന്നൈയില്‍ നിന്നും വന്നവരാണ്. ഒഞ്ചിയം, ഉണ്ണികുളം, കായണ്ണ,ഒളവണ്ണ, കടലുണ്ടി, ചങ്ങരോത്ത്, കൊയിലാണ്ടി സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒഞ്ചിയം സ്വദേശി (44) ജൂണ്‍ ആറിനാണ് സൗദിയില്‍ നിന്ന് എത്തിയത്. കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു.
38 കാരനായ ഉണ്ണികുളം സ്വദേശി മെയ് 22 നാണ് ഷാര്‍ജ-കരിപ്പൂര്‍ വിമാനത്തിലെത്തിയത്. ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു
കായണ്ണ സ്വദേശിനി (24) ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്ന് ബസ് മാര്‍ഗം തൃശൂരിലെത്തി. സ്വന്തം വാഹനത്തില്‍ കോഴിക്കോട് കോവിഡ് പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു.
ഒളവണ്ണ സ്വദേശികളായ സഹോദരങ്ങള്‍ (6 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സായ ആണ്‍കുട്ടിയും) ജൂണ്‍ നാലിന് പിതാവിനൊപ്പം ചെന്നൈയില്‍ നിന്ന് ബസില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. കടലുണ്ടി സ്വദേശി (30) ജൂണ്‍ നാലിന് അബുദാബി- കൊച്ചി വിമാനത്തില്‍ എത്തി കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു.
കൊയിലാണ്ടി സ്വദേശി (50). ജൂണ്‍ 12 ന് കുവൈത്ത്- കോഴിക്കോട് വിമാനത്തിലെത്തി രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചങ്ങരോത്ത് സ്വദേശി (50). ജൂണ്‍ 10 ന് സൗദിയില്‍ നിന്ന് കണ്ണൂരിലെത്തി ടാക്സിയില്‍ വീട്ടില്‍ വന്ന് നിരീക്ഷണത്തിലായിരുന്നു. ജില്ലയില്‍ ഇന്നലെ പുതുതായി 627 പേര് കൂടി നിരീക്ഷണത്തിലായി. ആകെ 11,342പേര് നിരീക്ഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: