നെയ്യാറ്റിന്‍കര: മാതാപിതാക്കളെയും മാതൃസഹോദരിയെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ചായ്ക്കോട്ടുകോണം സ്വദേശി മധു എന്ന സുജകുമാറാണ് തങ്ങളെ പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടി വൃദ്ധരായ മാതാപിതാക്കളും മാതൃസഹോദരിയുംമാരായമുട്ടം പോലീസില്‍ പരാതി നല്‍കിയത്.
സുജകുമാറിനൊപ്പമായിരുന്നു മാതാപിതാക്കളും മാതൃസഹോദരി ജെയിനിയും താമസിച്ചിരുന്നത്. അവിവാഹിതയായ ജെയിനിയുടെ ഉണ്ടന്കോടിലെ കുടുംബസ്വത്ത് കൈക്കലാക്കിയ ശേഷം സുജകുമാര്‍ ഇവരുടെയും സംരക്ഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. ജെയ്നിയുടെ സ്വത്ത് വിറ്റ് കിട്ടിയ കാശും കൂടിച്ചേര്‍ത്താണ് ചായ്ക്കോട്ടുകോണത്തെ വീടും സ്ഥലവും വാങ്ങിയതെന്നുമ കഴിഞ്ഞ കുറെകാലങ്ങളായി സുജകുമാറിനൊപ്പം ആയിരുന്നു മൂന്നുപേരും താമസിച്ചുവന്നിരുന്നതെന്നും പറയുന്നു.
എന്നാല്‍ കൊറോണ ആരംഭിച്ചതു മുതല്‍ മൂന്നുപേരെയും വീടിന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടന്നു വന്നിരുന്നുവെന്നും കഴിഞ്ഞദിവസം മൂന്നു പേരെയും വീടിനു പുറത്താക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അതേസമയം പരാതി നിഷേധിക്കുകയാണ് സുജകുമാര്‍.
പരാതി നല്‍കിയിട്ടും മാരായമുട്ടം പോലീസ് കാര്യത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലെന്നു ആക്ഷേപമുണ്ട്. മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ വൃദ്ധജനങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മാതാപിതാക്കളെ തെരുവില്‍ ഇറക്കിയ ഈ സംഭവത്തെ ഗൗരവമായി കാണണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: