കുന്നിക്കോട്: ജലസേചന വകുപ്പ് ജീവനക്കാരിയെ കബളിപ്പിച്ച സിപിഎം നേതാവിനെതിരെ പോലീസില്‍ പരാതി. കുന്നിക്കോട് ഏരിയാ കമ്മറ്റി അംഗവും മേലില സര്‍വ്വീസ് സഹകരണബാങ്ക് ജീവനക്കാരനുമായ നേതാവിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ജലസേചന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫാണെന്ന വ്യാജേന യുവതിക്ക് സ്ഥലമാറ്റവാഗ്ദാനം നല്കി കബളിപ്പിച്ചതായാണ് പരാതി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രണ്ടു വനിതകളും ഇയാള്‍ക്കെതിരെ മുമ്പ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. നേതൃത്വത്തിന് സ്ഥിരം നാണക്കേടുണ്ടാക്കുന്ന നേതാവിനെതിരെ നടപടിയെടുക്കാന്‍ ഏരിയാ സെക്രട്ടറിയടക്കമുളളവര്ക്ക് ഭയമാണെന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കളുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: