മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. ഗൂഢാലോചനയാകാം ഇതിനു പിന്നില്‍. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഞായറാഴ്ചയാണ് താരത്തിന്റെ മരണവാര്‍ത്ത അറിയുന്നത്. സുശാന്ത് ആത്മഹത്യ ചെയ്യില്ല. കൊല്ലപ്പെട്ടതാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തമെന്നും സുശാന്തിന്റെ അമ്മാവന് അറിയിച്ചു. പെട്ടന്നുള്ള മരണത്തിന് പിന്നില്‍ ഗൂഢാലോചനയായുണ്ട്. ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കുടുംബം പറഞ്ഞു.
സുശാന്തിന്റെ മരണം കൊലപാതമാണ്. നടന് ആത്മഹത്യ ചെയ്യില്ലെന്ന് ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പുയാദവ് അറിയിച്ചു. സുശാന്തിന്റെ പാട്നയിലെ വീട്ടില്‍ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം സുശാന്തിന്റെ സംസ്കാര ചടങ്ങുകള്‍ ഇന്ന് മുംബൈ ജുഹുവില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു. രാവിലെ പതിനൊന്നരയോടെയാണ് സംസ്കാര ചടങ്ങുകള്‍. സുശാന്തിന്റെ അച്ഛന് അടക്കം കുടുംബാംഗങ്ങള്‍ പട്നയില്‍ നിന്ന് രാവിലെ മുംബയിലെത്തും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മുംബൈ കൂപ്പര്‍ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുംബൈ ബാന്ദ്രയില്‍ സുശാന്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. രാവിലെ പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്തിന്റെ മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ജോലിക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി ഫ്ളാറ്റും പരിസരത്തും അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.
കഴിഞ്ഞ ആറ് മാസമായി നടന് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്. ശനിയാഴ്ച രാത്രി ഏറെ വൈകി സുശാന്ത് സുഹൃത്തുക്കള്‍ക്കൊപ്പം ആയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ രാത്രി ഏറെ വൈകിയാണ് നടന് ഉറങ്ങാന്‍ കിടന്നതെന്നും അതിനാല്‍ രാവിലെ എഴുന്നേല്ക്കാന് വൈകിയതിനാല്‍ അസ്വാഭാവികത തോന്നിയില്ലെന്ന് വീട്ടുജോലിക്കാര്‍ പോലീസിനെ അറിയിച്ചിരുന്നു.
ഞായറാഴ്ച രാത്രി 11.30 ഓടെ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തൂങ്ങിമരണം തന്നെയാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പരിശോധന റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തില്‍ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: