Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയില്‍ രോഗ ബാധിതരുടെ എണ്ണം കൂടുന്നു; രണ്ടാം വരവെന്ന് സംശയം; ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 79 ലക്ഷം കടന്നു

സൗത്ത് ബീജിങ്ങിലെ മൊത്തവ്യാപാര കേന്ദ്രം കേന്ദ്രീകരിച്ചാണ് ഇത്തവണ വൈറസിന്റെ ആഭ്യന്തര വ്യാപനം. ഈ പ്രദേശത്തോട് ചേര്‍ന്നയിടങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിര്‍ദേശങ്ങള്‍ നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 09:43 am IST
in World

ബീജിങ്: കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയില്‍ വൈറസിന്റെ രണ്ടാം വരവെന്ന് സംശയം. ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം മാത്രം 57 പേര്‍ക്കാണ് തലസ്ഥാനമായ ബീജിങ്ങില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് ഏപ്രിലിന് ശേഷം ഇതാദ്യമാണ് ഇത്രയധികം പേര്‍ക്ക് ഒറ്റ ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.  

സൗത്ത് ബീജിങ്ങിലെ മൊത്തവ്യാപാര കേന്ദ്രം കേന്ദ്രീകരിച്ചാണ് ഇത്തവണ വൈറസിന്റെ ആഭ്യന്തര വ്യാപനം. ഈ പ്രദേശത്തോട് ചേര്‍ന്നയിടങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിര്‍ദേശങ്ങള്‍ നല്‍കി. ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതും മറ്റും വിലക്കി. വ്യാപനത്തോത് കുറയ്‌ക്കാന്‍ വിനോദസഞ്ചാരത്തിനുള്‍പ്പെടെ ബീജിങ്ങില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. പുതിയതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചു. ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളുകളും അടച്ചു. നഗരത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കാനും ഉത്തരവുണ്ട്.  

വൈറസ് ബാധിതരായ പലര്‍ക്കും ലക്ഷണങ്ങള്‍ കാണിക്കാത്തതും ആശങ്കയ്‌ക്ക് വഴിയൊരുക്കുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരെല്ലാം ഐസോലേഷനിലാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അവര്‍ പറഞ്ഞു.  

ആകെ ബാധിതര്‍ 79 ലക്ഷം

ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 79 ലക്ഷം കടന്നു. ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 4.33 ലക്ഷം. വൈറസ് ബാധയേറ്റവരില്‍ പകുതിയിലധികം പേരും രോഗമുക്തി നേടിയത് ആശ്വാസമേകുന്നു. 40.52 ലക്ഷം പേര്‍ ഇതുവരെ വൈറസ് ബാധയില്‍ നിന്ന് മുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 34,05,630 പേര്‍. ഇതില്‍ 54,144 പേര്‍ ഗുരുതരാവസ്ഥയില്‍.

ടെക്‌സാസിലെ ബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന

അമേരിക്കയിലെ ടെക്‌സാസില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,200ലധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് കരോലിനയിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. കഴിഞ്ഞ ദിവസം മാത്രം 823 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമേരിക്കയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 18 സംസ്ഥാനങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 17 ഇടങ്ങളില്‍ വൈറസ് വ്യാപനത്തോത് കുറഞ്ഞതായും റിപ്പോര്‍ട്ട്. ബാക്കിയുള്ള 13 സംസ്ഥാനങ്ങളില്‍ വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്.  

വൈറസ് വ്യാപനത്തില്‍ ഓറിഗണ്‍, നെവാദ, വ്യോമിങ്, ഒക്കലഹോമ, അലബാമ, സൗത്ത് കരോലിന എന്നിവിടങ്ങളില്‍ 50 ശതമാനത്തിലധികം വര്‍ധനവാണ് കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെയുണ്ടായത്.  

രാജ്യത്ത് ഒരോ ദിവസവും 25,000ലധികം പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ ബാധിതര്‍ 21.42 ലക്ഷം. 1.18 ലക്ഷം പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. എട്ടരലക്ഷത്തിലധികം പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ള 11.70 ലക്ഷത്തില്‍ 16,000ത്തിലധികം പേര്‍ ഗുരുതരാവസ്ഥയില്‍.

ബ്രസീലില്‍ 892 പേര്‍ കൂടി മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത് 892 കൊറോണ മരണങ്ങള്‍. ഇതോടെ ആകെ മരണം 42,720. പുതിയതായി 21,704 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ ബാധിതര്‍ 850,514.

നിലവില്‍ രാജ്യത്തെ മരണനിരക്ക് അഞ്ച് ശതമാനമാണെന്നും 3,79,200 പേര്‍ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ പുതിയ കൊറോണ പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. മൂക്കിലെ സ്രവത്തിന് പകരം സലൈവ ഉപയോഗിച്ച് പരിശോധന നടത്തുന്ന സംവിധാനമാണിത്. ഇതിനിടെ രാജ്യത്തെ വലിയ നഗരമായ സാവോപോളോയിലെ മേയര്‍ ബ്രൂണോ കൊവാസിന് വൈറസ് ബാധ സ്ഥിരീകരിച്ചു.  

റഷ്യയില്‍ 8,835 പേര്‍ക്കു കൂടി വൈറസ് ബാധ

റഷ്യയില്‍ 8,835 പേര്‍ക്കു കൂടി പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 119 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. രാജ്യത്തെ ആകെ ബാധിതര്‍ 5.29 ലക്ഷം. ആകെ മരണം 6,948.

കഴിഞ്ഞ ദിവസം മാത്രം 5,409 പേര്‍ രോഗമുക്തരായതോടെ ആകെ 2,80,050 പേര്‍ക്ക് രോഗം ഭേദമായി. മോസ്‌കോയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങി. യാത്രയ്‌ക്കേര്‍പ്പെടുത്തിയ നിര്‍ബന്ധിത പാസ് പിന്‍വലിച്ചു. പരിശോധന ശക്തമാക്കി കൂടുതല്‍ വൈറസ് ബാധിതരെ തക്ക സമയത്ത് കണ്ടെത്തിയതാണ് രാജ്യത്തെ മരണനിരക്ക് കുറയ്‌ക്കാന്‍ സഹായിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.  

ടോക്കിയോയിലും ബാധിതരുടെ എണ്ണത്തില്‍ വര്‍ധന

ടോക്കിയോയിലും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ ദിവസം പുതിയതായി 47 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. മെയ് അഞ്ചിന് ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വൈറസ് ബാധിതരില്‍ 18 പേര്‍ നഗരത്തിലെ ഒരു ക്ലബ്ബിലെ ജീവനക്കാരാണ്. ജപ്പാനില്‍ ഇതുവരെ 17,382 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 924. 15,580 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ള 878 പേരില്‍ 76 പേരുടെ നില ഗുരുതരം.

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.