തിരുവനന്തപുരം: കൊവിഡ് കാലത്തിനുശേഷം ഐടി സ്ഥാപനങ്ങളെ കേരളത്തിലേയ്‌ക്ക് ആകർഷിക്കാനുള്ള ‘മൂവ്2കേരള’ ( #ങീ്‌ല2ഗലൃമഹമ) ക്യാമ്പെയിനിൻറെ ഭാഗമായി സംസ്ഥാനത്ത് സഹപ്രവർത്തന (കോവർക്കിംഗ് സ്‌പേസസ്) ഇടങ്ങളുടെ ആവശ്യകത മനസിലാക്കാൻ ഐടി പാർക്കുകളുടെ ആഭിമുഖ്യത്തിൽ സർവെ നടത്തുന്നു.
ചെലവു ചുരുക്കാനും സമ്പർക്കം ഒഴിവാക്കാനും വേണ്ടി ഓഫീസുകൾ പങ്കുവയ്‌ക്കലും വീട്ടിലിരുന്നുള്ള ജോലിയും (വർക്ക് ഫ്രം ഹോം) ഐടി മേഖലയിൽ പുതിയ പ്രവണതയായി മാറിയ സാഹചര്യത്തിലാണ് സംരംഭകരുടെയു സ്ഥാപനങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി കേരളത്തെ ആഗോള ഡിജിറ്റൽ ഹബ്ബാക്കാനും ലക്ഷ്യമിട്ട് ഐടി പാർക്കുകൾ മുന്നോട്ടുവന്നിരിക്കുന്നത്.
മഹാമാരിക്കു മുൻപുതന്നെ മാറ്റങ്ങൾക്ക് വിധേയമായ തൊഴിലിടങ്ങളെ പുത്തൻ സാഹചര്യങ്ങൾക്കനുസരിച്ച് പുനർനിർവചിക്കുന്നതിനും ബിസിനസ്‌ജോലി സാധ്യതകൾ മനസ്സിലാക്കുന്നതിനുമാണ് സർവെ പ്രാമുഖ്യം നൽകുന്നത്.
കമ്പനികളേയും നൈപുണ്യമുള്ള പ്രഫഷനലുകളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിനാണ് മൂവ്2കേരള ക്യാമ്പെയിൻ ഊന്നൽ നൽകുന്നത്. പ്രവാസികൾക്ക് കേരളത്തിലേയ്‌ക്ക് മടങ്ങുന്നതിന് ഇത് പ്രോത്സാഹനമേകും.
വീടുകളിലിരുന്നു ജോലി ചെയ്യുന്നവർക്കും സംരംഭകർക്കുമുള്ള ആവശ്യകതകൾ നിറവേറ്റുന്നതിന് വെർച്വലും ഭൗതികവുമായ ‘വർക്ക് നിയർ ഹോം’ (വീടിനടുത്ത് ജോലി), കോവർക്കിംഗ് സ്‌പേസ് ശ്യംഖലകൾ രൂപീകരിക്കാൻ സംസ്ഥാനത്തിന് പദ്ധതിയുണ്ട്.
സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിലെ വർദ്ധനയും ബഹിരാകാശ സാങ്കേതിക വിദ്യ, റോബോട്ടിക്‌സ്, നിർമ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളും കോവർക്കിംഗ് സ്‌പേസുകളുടെ ആവശ്യം ഗണ്യമായി ഉയർത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: