വെസ്റ്റ്എളേരി: ഭൂമി കൈയ്യേറ്റത്തിനെതിരെ പ്രക്ഷോഭവുമായി യുവമോര്‍ച്ച രംഗത്ത്. അടുത്ത പ്രളയത്തിന്റെ മുന്നറിയിപ്പ് വിദഗ്ദ്ധന്മാര് തന്നതോടെ സംസ്ഥാനം മുഴുവന്‍ അതിനെതിരെയുള്ള പ്രവര്‍ത്തനം നടത്തുന്ന സമയത്തും സ്വകാര്യ വ്യക്തിയെ ഉപയോഗിച്ച് നിര്‍ദിഷ്ട മലയോര ഹൈവേയുടെ സമീപം തോട് കയ്യേറ്റം വ്യാപകമാകുന്നു. മൂന്ന് മീറ്റര്‍ വീതിയുള്ള തോട് ഇന്ന് കേവലം അര മീറ്ററായി മാറി. അപകട വളവുകള്‍ നിറഞ്ഞ വെസ്റ്റ് ഏളേരിയിലെ കാറ്റാന്‍ കവല പറമ്പ റോഡിന്റെ സമീപത്താണ് സംഭവം.
മൂന്ന് വര്‍ഷങ്ങള്‍ മുന്‍പ് 6 പേരുടെ മരണത്തിന് ഇടയാക്കിയ വളവിന് 500 മീറ്റര്‍ മാറിയാണ് റോഡിന്റെ ഗതി മാറ്റിയുള്ള ഈ കയ്യേറ്റം. വളവുകള്‍ കുറക്കുകയും റോഡിന്റെ മൂന്ന് മീറ്റര്‍ അകലത്തിലുള്ള കെട്ടിടങ്ങള്‍ വീടുകളുമെല്ലാം പൊളിച്ചു മാറ്റി നടക്കുന്ന പ്രവര്‍ത്തി അട്ടിമറിക്കുന്ന രീതിയിലാണ് ഇവിടെ നടക്കുന്ന പ്രവര്‍ത്തികള്‍.
ജനപ്രതിനിധിയുടെ വീടിന്റെ തൊട്ട് മുന്‍പിലാണ് ഈ അനധികൃത കയ്യേറ്റം നടക്കുന്നത്. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ തെക്കെ തലയ്ക്കല്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി.വി. സുരേഷ് ബിജെപി വെസ്റ്റ് എളേരി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് പറമ്പ യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വിജേഷ് കുന്നുകൈ മണ്ഡലം കമ്മറ്റി അംഗങ്ങളായ ഷിജില്‍, അവിനാശ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിച്ച് അധികൃതര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: