തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘം തിരുവനന്തപുരം ജില്ലാ സമിതി യോഗം ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് ടി.വി. പ്രസാദ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.വെങ്കിട്ടരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ചാല ജി.എസ്.മണി, സംഘടനാ സെക്രട്ടറി വി.രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ പ്രവര്‍ത്തനം സജീവമാക്കാനും കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി സംഘടനയെ വിപുലപ്പെടുത്താനും തീരുമാനിച്ചു. വേണു പോത്തന്‍കോട്(പ്രസിഡന്റ്), സി.സത്യന് നെടുമങ്ങാട്, ആര്.രാജീവ് മലയന്‍കീഴ്,എല്‍. ജയന്തി നാലാഞ്ചിറ (വൈസ് പ്രസിഡന്റ്മാര്‍), ഇടക്കോട് സുധികുമാര്‍(ജനറല്‍ സെക്രട്ടറി), വി.ശ്രീകുമാര്‍ കഴക്കൂട്ടം, സംഗീത സതിഷ് അമ്പലത്തറ, കെ.വിജയകുമാര്‍(സെക്രട്ടറിമാര്‍), ഗണപതി പോറ്റി (ട്രഷറര്‍)എന്നിവര്‍ അടങ്ങുന്ന ജില്ലാ സമിതിയെ യോഗം തിരഞ്ഞെടുത്തു.
നെടുമങ്ങാട് താലുക്ക് പ്രസിഡന്റായി എസ്.ഹരികുമാറിനേയും ജനറല്‍ സെക്രട്ടറിയായി ശശിധരനേയും ചിറയിന്‍കീഴ് താലൂക്ക് പ്രസിഡന്റായി എസ്. സതി കുമാറിനേയും ജനറല്‍ സെക്രട്ടറിയായി എസ്.എല്‍. രതിഷിനേയും നിശ്ചയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: