Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊറോണയില്‍ ആക്രിവ്യാപാരം തകര്‍ച്ചയുടെ പടുകുഴിയില്‍; ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായവുമില്ല

പ്രതിസന്ധികളില്‍ത്തന്നെയായിരുന്നു പാഴ്വസ്തു വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നവരുടെ ജീവിതം. വിലക്കുറവും വലിയ നികുതിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിട്ടിരുന്ന ഇവര്‍ ലോക് ഡൗണോടെ തീര്‍ത്തും തകര്‍ന്നുപോയി. കയറ്റി അയയ്‌ക്കുന്ന സാധനങ്ങളുടെ വില കൃത്യമായി ലഭിച്ചിരുന്നില്ല.

Janmabhumi Online by Janmabhumi Online
Jun 14, 2020, 11:53 am IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ലോക്ഡൗണില്‍ പെട്ട് ആക്രിക്കടകള്‍. കഴിഞ്ഞ മാര്‍ച്ച് മുതല്‍ മറ്റു മേഖലകള്‍ പോലെ ഇതും സ്തംഭിച്ചിരുന്നു. തമിഴ് തൊഴിലാളികളാണ് ആക്രി മേഖലയില്‍ കൂടുതലായി ജോലിചെയ്തിരുന്നത്. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളും ഈ തൊഴിലെടുക്കുന്നുണ്ട്.

വീടുകളില്‍ ചെന്ന് ആരും സാധനങ്ങള്‍ ശേഖരിക്കാറില്ലാത്തതിനാലും വീട്ടുകാര്‍ പരിസരത്തേക്ക് കയറ്റാത്തതിനാലും തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തിന്റെ ജീവിതമാര്‍ഗമാണ് പ്രതിസന്ധിയിലായത്. പല സ്ഥലങ്ങളിലും കറങ്ങി നടന്ന് ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവര്‍ കോവിഡ് പടര്‍ത്തുമോ എന്ന വീട്ടുകാരുടെ ഭയമാണ് പ്രധാനതടസ്സം. അതോടൊപ്പം വീടുകളിലേക്ക് പോയി സാധനങ്ങള്‍ ശേഖരിക്കാന്‍ തൊഴിലാളികള്‍ക്കിടയിലും ഭയമുണ്ട്. കയറിച്ചെല്ലുന്ന വീടുകളില്‍ സംസ്ഥാനത്തിന്റെ പുറത്തുനിന്നെത്തിയവരും കോവിഡ് ബാധിച്ചവരും ഉണ്ടാകുമോയെന്ന പേടിയാണ് തൊഴിലാളികള്‍ക്ക്.

പ്രതിസന്ധികളില്‍ത്തന്നെയായിരുന്നു പാഴ്വസ്തു വ്യവസായത്തെ ആശ്രയിച്ചുകഴിയുന്നവരുടെ ജീവിതം. വിലക്കുറവും വലിയ നികുതിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിട്ടിരുന്ന ഇവര്‍ ലോക് ഡൗണോടെ തീര്‍ത്തും തകര്‍ന്നുപോയി. കയറ്റി അയയ്‌ക്കുന്ന സാധനങ്ങളുടെ വില കൃത്യമായി ലഭിച്ചിരുന്നില്ല. പ്രധാന മാര്‍ക്കറ്റുകളായ കേരളത്തിന് പുറത്തെ വന്‍കിട കമ്പനികളില്‍നിന്ന് ഭീമമായ തുകയാണ് ലഭിക്കാനുണ്ടായിരുന്നത്. 

എങ്കിലും ലോക് ഡൗണിന് മുമ്പുതന്നെ വ്യാപാരികള്‍ കൈവശമുള്ള സാധനങ്ങള്‍ കയറ്റി അയച്ചു. കമ്പനികളും ഫാക്ടറികളും പൂട്ടിയതോടെ കയറ്റി അയച്ച ഉത്പന്നങ്ങളുടെ തുക വ്യാപാരികള്‍ക്ക് ലഭിക്കാതെയായി. ഇതിനൊപ്പം വ്യാപാരമില്ലാത്തതും ലോക് ഡൗണിലെ പ്രതിസന്ധികള്‍ കൂട്ടാനിടയാക്കി. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ സഹായവും ലഭിച്ചില്ല.

ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും വീടുകളില്‍ ചെന്ന് പാഴ്വസ്തുക്കള്‍ ശേഖരിക്കാന്‍ ആളില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇളവ് ലഭിച്ചാലും തിരിച്ചുവരവ് എളുപ്പത്തിലാകില്ലെന്നാണ് വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടിയതോടെ അവിടെയുള്ള കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. കേരളത്തില്‍നിന്നു ശേഖരിക്കുന്ന സാധനങ്ങള്‍ പിന്നീട് കയറ്റി അയയ്‌ക്കാന്‍ മാര്‍ഗമില്ലാതാവുകയാണ്. അതോടൊപ്പം റീബില്‍ഡ് കേരളയുടെ ഭാഗമായി സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതും തിരിച്ചടിയാണ്. വീടുകളില്‍ ചെന്ന് സാധനങ്ങള്‍ ശേഖരിക്കുന്ന സാധാരണ തൊഴിലാളികളാണ് ബുദ്ധിമുട്ടിലാകുന്നത്. സര്‍ക്കാര്‍ പൂര്‍ണമായ ഇളവുകള്‍ പ്രഖ്യാപിച്ചില്ലെങ്കിലും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പാഴ്വസ്തുക്കള്‍ ശേഖരിക്കുന്ന വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങള്‍ തുറന്നുകഴിഞ്ഞു. തൊഴില്‍ എന്ന നിലയില്‍ പേടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നതുകൊണ്ടാണ് സ്ഥാപനങ്ങള്‍ തുറക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. മഴക്കാലപൂര്‍വശുചീകരണങ്ങളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വ്യാപാരം ഉണരുമെന്ന പ്രതീക്ഷയാണ് തൊഴിലാളികള്‍ക്കുള്ളത്.

Tags: covidബിസിനസ്സ്‌ലോക്ഡൗണ്‍Corona
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

പുതിയ വാര്‍ത്തകള്‍

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies