ഒറ്റപ്പാലം: ആശയകുഴപ്പത്തെ തുടര്‍ന്ന് വീട്ടിലേക്ക് വിട്ടയച്ചാള്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെ നിരീക്ഷണത്തിലാക്കി. പാലപ്പുറം പല്ലാര്‍മംഗലം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ച് ബന്ധുക്കളെയാണ് നിരീക്ഷണത്തിലാക്കിയത്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സുഹൃത്തിനെ പരിശോധിച്ചതിനെ തുടര്‍ന്ന് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തു.
കോയമ്പത്തൂരില്‍ നിന്ന് കഴിഞ്ഞ 23നാണ് ഇയാള്‍ ബൈക്കില്‍ നാട്ടിലെത്തിയത്. നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞു. കാലാവധി പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്.
വീട്ടിലെത്തി സുഹൃത്തുമായും ബന്ധുക്കളുമായും സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ആറ് പേരെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ചെങ്കിലും ആരോഗ്യവകുപ്പിന് ഇയാളുടെ വിലാസവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം വന്നതോടെ ആളെ തിരിച്ചറിയാനായിരുന്നില്ല. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് പോയയാള്ക്കാണ് കണ്ടത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ ഇയാളെ ജില്ലാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: