പാലാ: അഞ്ജു പി.ഷാജിയുടെ ആത്മഹത്യ മാനസിക പീഢനം മൂലമായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ ബിവിഎം കോളേജിനെയും പ്രിന്‍സിപ്പല്‍ ഫാ.ജോസഫ് ഞാറക്കാട്ടിലിനെയും സംരക്ഷിക്കാനുള്ള തന്ത്രങ്ങളുമായി പാല രൂപ രംഗത്ത്. ഇതിന്റെ ഭാഗമായി പ്രിന്സിപ്പലിളിനെതിരെ എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പാലാ രൂപത രംഗത്ത് വന്നിരിക്കുന്നത്.
എംജി യൂണിവേഴ്സിറ്റിയുടെ ഏതുനിയമമനുസരിച്ചാണ് സിസിടിവി ദൃശ്യങ്ങള്‍ മാനേജ്മെന്റ് പുറത്തുവിടരുതെന്ന് വാദിക്കുന്നത്. കോളേജിന്റെ പ്രിന്‍സിപ്പാള്‍ തെറ്റിധരിക്കപ്പെടുകയും ക്രൂരമാംവിധം വിമര്‍ശിക്കപ്പെടുകയും ചെയ്യുമ്പോള്‍ വസ്തുതകള്‍ വെളിവാക്കുവാനാണ് ദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തിയത്. ഇത് അരുതെന്നാണോ സര്‍വ്വകലാശാല ഉദേശിക്കുന്നത്. കോപ്പിയടിച്ചത് തെളിവു സഹിതം പിടികൂടിയ ശേഷവും കുട്ടിയെ അപമാനിതയാക്കാതിരിക്കുവാനാണ് ഇന്‍വിജിലേറ്ററും പ്രിന്‍സിപ്പാളും ശാന്തവും സൗമ്യവുമായി സംസാരിച്ചത്.
കുട്ടിക്ക് മനോവിഷമം ഉണ്ടാകാതിരിക്കുവാന്‍ കുട്ടിയ്ക്ക് അധ്യാപിക മുഖേന കൗണ്‍സിലിങ് നല്‍കിയത് സിസിടിവിയില്‍ വ്യക്തമാണ്. അധ്യാപിക കൗണ്‍സിലിങ് നടത്തിയതിനാലാണ് കുട്ടിയെ കൂടുതല്‍ നേരം ഹാളിലിരുത്തിയത്. യൂണിവേഴ്സിറ്റി നിയമം അതിന്റെ ചൈതന്യത്തില്‍ പൂര്‍ണ്ണമായി പാലിക്കുകയും മാനുഷിക പരിഗണന ഉദാത്തമായി നടപ്പിലാക്കുകയുമായിരുന്നു പ്രിന്‍സിപ്പാള്‍.
കോളേജ് കത്തോലിക്കാ സ്ഥാപനമായതിനാലും അധ്യാപകന് കത്തോലിക്കാ പുരോഹിതനായതിനാലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ തിന്മകളായി വ്യാഖ്യാനിച്ചാല്‍ സ്വീകാര്യത ലഭിക്കുമെന്ന് വൈസ് ചാന്‍സലര്‍ കരുതുന്നുണ്ടാവാം. കുട്ടിയുടെ ഹാള്‍ ടിക്കറ്റ് പ്രദര്‍ശിപ്പിക്കരുതെന്ന് നിലവില്‍ നിയമമില്ല. പ്രദര്‍ശിപ്പിച്ചത് ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പും കോപ്പിയടിച്ച ഭാഗവുമാണ്. ഹാള്‍ ടിക്കറ്റ് ഉള്‍പ്പെടയുള്ള രേഖകള്‍ പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ എടുക്കാതെയും ഉപസമിതി തയ്യാറാക്കിയ താത്ക്കാലിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സലര്‍ പത്രസമ്മേളനം നടത്തുകയായിരുന്നു.
ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചാല്‍ മാത്രമേ യൂണിവേഴ്സിറ്റിയുടേതാകൂ. വൈസ് ചാന്‍സലറുടെ തിടുക്കം എന്തിനുവേണ്ടിയാണ്. കുട്ടിയുടെ മരണം ദു:ഖകരമാണ്. പ്രിന്‍സിപ്പാളിനെ തേജോവധം ചെയ്യുന്നത് ഖേദകരമാണെന്ന് പാലാ രൂപത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: