കല്‍പ്പറ്റ:അതിര്‍ത്തി കടക്കാന്‍ വ്യാജ പാസ് ഉപയോഗിച്ച സംഘം മുത്തങ്ങയില്‍ പിടിയില്‍. പേരാമ്പ്ര സ്വദേശികളായ 4 പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. വീരാജ്പേട്ടയില്‍ നിന്നുമാണ് ഇവര്‍ എത്തിയത്.
സംസ്ഥാനത്തേക്ക് പ്രവേശിക്കാന്നുള്ള കോവിഡ് 19 ജാഗ്രത പാസില്‍ കൃത്രിമം കാട്ടിയാണ് രേഖകള്‍ ഉണ്ടാക്കിയിരിക്കുന്നത്. കല്ലൂര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെ പരിശോധനയിലാണ് പാസിലെ കൃത്രിമം പിടിക്കപ്പെട്ടത്.
മുമ്പ് ഇതുവഴി കടന്നു പോയ ഇരട്ടി സ്വദേശിയുടെ പാസില്‍ പേരു മാത്രം മാറ്റിയാണ് കൃത്രിമം നടത്തിയിരിക്കുന്നത്. വീരാജ്പേട്ടയില്‍ നിന്നും മലയാളികളാണ് ഇവര്‍ക്ക് 2000 രൂപ തോതില്‍ പാസ് നിര്‍മ്മിച്ച് നല്‍കിയതെന്നാണ് സംഘം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: