ന്യൂദല്‍ഹി: അടുത്ത മാസം മുതല്‍ സ്റ്റേഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാമെന്ന ഓസ്ട്രേലിയന്‍ പ്രധാന മന്ത്രിയുടെ പ്രഖ്യാപനം ഐസിസി ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ പങ്കാളിത്തം അപകടത്തിലാക്കിയിരിക്കുകയാണെന്ന് ബിസിസിഐ ഭാരവാഹി പറഞ്ഞു.
അടുത്ത മാസം മുതല്‍ നാല്‍പ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയങ്ങളില്‍ ഇരുപത്തിയഞ്ച് ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയന്‍ പ്രധാമന്ത്രി സ്കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചത്.
കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന് കാരണമാകും. ഓസ്ട്രേലിയയില്‍ കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നുള്ളത് ശരി തന്നെ. എന്നാല്‍ സ്റ്റേഡിയങ്ങളില്‍ കാണികളുടെ സാന്നിദ്ധ്യം വന്‍ അപകടം ക്ഷിണിച്ചവരുത്തുമെന്ന് ബിസിസിസഐ ഭാരവാഹി വെളിപ്പെടുത്തി.
അതേസമയം ടി 20 ലോകകപ്പ് ഒക്ടോബറില്‍ ഓസ്ട്രേലിയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഐസിസി അടുത്ത മാസത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ഒക്ടോബര്‍ പതിനെട്ട് മുതല്‍ നവംബര്‍ പതിനഞ്ച് വരെയാണ് ലോകകപ്പ്. ലോകത്ത് കൊറോണ വൈറസ് വ്യാപനം ലോകകപ്പിന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: