മാഡ്രിഡ്: ലാ ലിഗയില്‍ ആദ്യ നാലു സ്ഥാനങ്ങളിലേക്ക് കയറിവരാമെന്ന വലന്‍സിയയുടെയും ഗറ്റാഫിന്റെയും പ്രതീക്ഷകള്ക്ക്് തിരിച്ചടി. കൊറോണയ്ക്ക് ശേഷം തിരിച്ചെത്തിയ ലാ ലിഗയിലെ രണ്ടാം ദിനത്തില്‍ വലന്‍സിയ പത്ത് പേരുമായി കളിച്ച ലെവന്തെക്ക്് അവസാന നിമിഷം സമനില വഴങ്ങി (1-1). അതേസമയം ഗറ്റാഫ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്് ഗ്രാനഡയോട് തോറ്റു.
ലെവന്തക്കതിരെ വലന്‍സിയ എണ്പത്തിയൊമ്പതാം മിനിറ്റില്‍ മുന്നിലെത്തി. റോഡ്രീഗോയാണ് ഗോള്‍ നേടിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ഗോളാക്കി ഗോണ് സാലോ മെലേറോ ലെവന്തക്ക് സമനില നേടി കൊടുത്തു.
ഗോള്‍ മുഖത്ത് വച്ച്് റൂബന്‍ വെസോയെ ഡിയാഖബി വലിച്ചിട്ടതിനാണ് റഫറി ലെവന്തെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഈ സമനിലയോടെ ഇരുപത്തിയെട്ട് മത്സരങ്ങളില്‍ നാല്‍പ്പത്തിമൂന്ന് പോയിന്റുള്ള വലന്‍സിയ ഏഴാം സ്ഥാനത്താണ്.
ഒരു ഗോളിന് പിന്നില്‍ നിന്ന ഗ്രാനഡ ശക്തമായ പോരാട്ടത്തിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഇരുപതാം മിനിറ്റില്‍ ടിമോള്‍ ഗറ്റാഫയെ മുന്നിലെത്തിച്ചു. ഇടവേളയ്ക്ക് അവര്‍ 1- 0ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഗറ്റാഫ് താരം ഡാകോനാമിന്റെ സെല്‍ഫ് ഗോളില്‍ ഗ്രാനഡ സമനില പിടിച്ചു. കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റുള്ളപ്പോള്‍ അവര്‍ വിജയഗോളും നേടി. കാര്‍ലോസ് ഫെര്‍ണാണ്ടസാണ് സ്കോര്‍ ചെയ്തത്.
ഈ തോല്‍വിയോടെ ഇരുപത്തയെട്ട്് മത്സരങ്ങളില്‍ 46 പോയിന്റുമായി ഗറ്റാഫ് അഞ്ചാം സ്ഥാനത്താണ്. ഗ്രാനഡയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഗറ്റാഫിന് നാലാം സ്ഥാനത്തേക്ക് കയറാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: