വടകര: മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീ ലോകനാര്‍കാവ് ക്ഷേത്രത്തിലെ വലിയ ചിറയിലെ മത്സ്യങ്ങള്‍ ലേലം ചെയ്തു വില്‍ക്കാനുള്ള തീരുമാനം റദ്ദ് ചെയ്തു. മത്സ്യങ്ങള്‍ ലേലം ചെയ്യാനുള്ള നീക്കത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ലേലം നടത്തരുതെന്നാവശ്യപ്പെട്ട് പരാതിയും നല്‍കിയിരുന്നു. ലേലം റദ്ദ് ചെയ്തതായി ദേവസം ബോര്‍ഡ് ഹിന്ദു ഐക്യവേദിയെ രേഖാമൂലം അറിയിച്ചു.
ലോകനാര്‍കാവ് ക്ഷേത്രത്തിലെ മത്സ്യങ്ങളെ വലിയചിറയില്‍ നിന്നും നീക്കുവാനും അത് വിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് ക്ഷേത്രനോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധവുമായി ഹൈന്ദവസംഘടനകള്‍ രംഗത്തെത്തിയത്. ഹിന്ദു ഐക്യവേദിയും നിരവധി ഭക്തരും മത്സ്യ ലേലവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, ദേവസ്വം കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഹിന്ദു ഐക്യവേദി ദേവസ്വം ഓഫിന് മുന്പില് പ്രതിഷേധവും ക്ഷേത്ര ചിറയില്‍ മീനൂട്ടും നടത്തിയിരുന്നു.
മത്സ്യങ്ങളെ വില്‍പ്പന നടത്തുന്നതില്‍ ഭക്തര്‍ക്ക് വികാരമുണ്ടാക്കിയിട്ടുണ്ടെന്നും വില്‍പ്പന നിര്‍ത്തിവച്ച് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ചിറ മലിനമാക്കുന്ന മത്സ്യങ്ങളെ നീക്കം ചെയ്യുമെന്നുമാണ് ദേവസ്വം ബോര്‍ഡ് നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: