തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രചരണവുമായി വീണ്ടും ഏഷ്യാനെറ്റ് ന്യൂസ്. ഇന്ത്യയുടെ ‘തല’വെട്ടിയാണ് ഇക്കുറി ഏഷ്യാനെറ്റ് രാജ്യവിരുദ്ധ പ്രചരണം നടത്തിയത്. കാശ്മീര്‍ അടക്കമുള്ള പ്രദേശങ്ങള്‍ പാക്കിസ്ഥാന്റേതാക്കിയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ജിമ്മി ജെയിംസ് അവതരിപ്പിക്കുന്ന ‘കഥ നുണക്കഥ’ എന്ന പരിപാടിയിലാണ് ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ അതിര്‍ത്തി പ്രശ്‌നമാണ് പരിപാടി ചര്‍ച്ചചെയ്തത്. ഇതിന്റെ ആദ്യ എപ്പിസോഡിലാണ് രാജ്യവിരുദ്ധമായ രീതിയില്‍ ഭൂപടം പ്രദര്‍ശിപ്പിച്ചത്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഏഷ്യാനെറ്റ് തുടര്‍ച്ചയായി രാജ്യവിരുദ്ധമാ പ്രചാരണമാണ് അടുത്തിടെ നടത്തികൊണ്ടിരിന്നത്. അതിനാല്‍, തന്നെ ഈ വിഷയത്തില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. നേരത്തെ ദല്‍ഹി കലാപം പക്ഷം പിടിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടതിന് ഏഷ്യാനെറ്റിന് വിലക്ക് നേരിടേണ്ടിവന്നിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞതിന് ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് ദുബായ്‌ക്കെതിരെയും ഏഷ്യാനെറ്റ് ന്യൂസ് സംഘം വ്യാജവാര്‍ത്ത പടച്ചു വിട്ടിരുന്നു. തുടര്‍ന്ന് ക്യാമറമാന്‍ ഉള്‍പ്പെടെയുള്ളവരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഭവം നടന്ന് ഒരു മാസം തികയും മുമ്പാണ് പുതിയ രാജ്യവിരുദ്ധ പ്രചരണവുമായി ഏഷ്യാനെറ്റ് രംഗത്തെത്തിയത്. സംഭവത്തില്‍ പരാതി അടക്കം പോയതോടെ ഏഷ്യാനെറ്റും ജിമ്മി ജെയിസും മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഭൂപടം തങ്ങള്‍ തെറ്റായാണ് സംപ്രേക്ഷണം ചെയ്തതെന്നും വിവിധ രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഉപയോഗിക്കുന്നതിനിടെ ഉണ്ടായ പിഴവാണിതെന്നാണ് ഏഷ്യാനെറ്റ് ഉയര്‍ത്തുന്ന വാദം. അതിനാല്‍ നിര്‍വ്യാജവും നിരുപാധികവും മാപ്പ് പറയുകയാണെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കി. ഏഷ്യാനെറ്റ് തുടരെ തുടരെ നടത്തുന്ന രാജ്യവിരുദ്ധ പ്രചരണത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: