കണ്ണൂർ: പയ്യാവൂര്‍ പുഴയുടെ പാറക്കടവ് കൂട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് യുവാക്കളുടേയും മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ പയസായി സ്വദേശി ഇടച്ചേരി താഴത്ത് മനീഷ് (21) , വഞ്ചിയത്തെ വി.സി. സനൂപ് (19), പൈസക്കരിയിലെ പാത്തിക്കുളങ്ങര അരുണ്‍ സജി(19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മനീഷിൻ്റ മൃതദേഹം രാവിലെയും മറ്റു രണ്ടു പേരുടേത് വൈകുന്നേരവുമാണ് തിരിച്ചിലിനിടയിൽ കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം കുളിക്കാനെത്തിയ പയ്യാവൂര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തിന് സമീപത്തെ പുത്തന്‍പുരയില്‍ അജിത്ത് രാജന്‍ കുളിക്കാനിറങ്ങാത്തതിനാല്‍ രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു കുളിക്കുന്നതിനിടയില്‍ ചുഴിയില്‍പ്പെട്ട് മൂന്നുപേരും മുങ്ങിത്താഴ്ന്നുപോയത്. തുടർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
രാവിലെ തളിപ്പറമ്പ, ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും ശ്രീകണ്ഠപുരം സി.ഐ. ജോഷി ജോസ്, പയ്യാവൂര്‍ എസ്ഐ. പി.സി. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്നും മീറ്ററുകൾക്കകലെ നിന്ന് മൂവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പയ്യാവൂര്‍- ശ്രീകണ്ഠപുരം അതിര്‍ത്തിയിലാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ട പുഴ.
ശ്രീകണ്ഠപുരം പോലീസാണ് ഇന്‍ക്വസ്റ്റ് നടപടികളും മറ്റും പൂര്‍ത്തീകരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്കയച്ചു. പയസായിലെ എടച്ചേരി താഴത്തെവീട്ടില്‍ ഗോപിനാഥ്- ഓമന ദമ്പതികളുടെ മകനാണ് മരിച്ച മനീഷ്. റബര്‍ ടാപ്പിംഗ്, ബൈക്ക് മെക്കാനിക്ക് ജോലികള്‍ ചെയ്തുവരികയായിരുന്നു. സഹോദരി: മഞ്ജിമ. പൈസക്കരി പാത്തിക്കുളങ്ങര വീട്ടില്‍ സജി- റെമി ദമ്പതികളുടെ മകനാണ് അരുണ്‍. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. സഹോദരങ്ങള്‍: നിതിന്‍, നീതു.വഞ്ചിയത്തെ വലിയവീട്ടില്‍ ഓമനയുടെയും ചന്ദ്രന്റെയും മകനാണ് സനൂപ്. നിര്‍മ്മാണ തൊഴിലാളിയാണ്. സഹോദരങ്ങള്‍: സാലു (എറണാകുളം), ശരത്ത് (ആര്‍മി, ഡല്‍ഹി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: