ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് വിദേശമദ്യം പിടിച്ചെടുത്തു. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക്പോസ്റ്റില്‍ വച്ചാണ് പിടികൂടിയത്. നൂറിലധികം മദ്യക്കുപ്പികളാണ് പിടികൂടിയത്. പിടിച്ചെടുത്തവയില്‍ വിലകൂടിയ വിദേശ മദ്യവും ബിയറും ഉണ്ട്. കാറില്‍ രമ്യാ കൃഷ്ണനും സഹോദരിയും ഉണ്ടായിരുന്നു. മാമ്മലപുരത്ത് നിന്നാണ് ചെന്നൈയിലേക്ക് മദ്യം കടത്തിയതെന്ന് ചെന്നൈ കാനത്തൂര്‍ പോലീസ് വ്യക്തമാക്കി. കാര്‍ െ്രെഡവര്‍ സെല്‍വകുമാറിനെ അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: