കൊട്ടാരക്കര: കയ്യേറ്റ ഭൂമിയിലെ സര്‍വേ കല്ല് പുനസ്ഥാപിച്ചു. കൊട്ടാരക്കരയിലെ പഴയ കൊല്ലം-ചെങ്കോട്ട റോഡില്‍ പുലമണ്‍ ഭാഗത്തു ഭൂമി കയ്യേറി വ്യാപാരസമുച്ചയം നിര്‍മിച്ച സ്ഥലത്തെ സര്‍വേ കല്ലാണ് തഹസില്‍ദാരും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്നു പുനഃസ്ഥാപിച്ചത്. റോഡ് കയ്യേറി കെട്ടിടം വച്ചതിനെതിരെ പഴയ കൊല്ലം-ചെങ്കോട്ട റോഡ് പുനരുദ്ധാരണ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം നടക്കുകയായിരുന്നു.
കേസില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവുപ്രകാരം കളക്ടര്‍ അളന്നു തിട്ടപ്പെടുത്തിയ 14.6 മീറ്ററില്‍ കല്ലിട്ടിരുന്നു. പിന്നീട് കയ്യേറിയവര്‍ ഈ കല്ല് അടിച്ചുടച്ചു കളയുകയും തെളിവ് നശിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച പരാതിയില്‍ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുക്കുകയും കളക്ടളുടെ ഉത്തരവു പ്രകാരം കൊട്ടാരക്കര തഹസില്‍ദാരും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് അതിര്‍ത്തി കല്ല് പുനസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു. ഇതിനോട് ചേര്‍ന്നു കിടക്കുന്ന 25 1/2 സെന്റ് സര്‍ക്കാര്‍ ഭൂമിയും കയ്യേറിയിട്ടുണ്ട്. ഇതിലും കോടതി നടപടി നടന്നുവരികയാണ്.
പഴയ കൊല്ലം- ചെങ്കോട്ട റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ അധികൃതരുടെ അനാസ്ഥയും മെല്ലെപ്പോക്കും ആണെന്നും സമരസമിതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: