കുമ്പള: കേന്ദ്രസര്‍ക്കാറിന്റെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് എന്ന പേരില്‍ സ്വകാര്യ സ്കോളര്‍ഷിപ്പ് വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അക്ഷയ കേന്ദ്രങ്ങളിലും, ചില ജനസേവ കേന്ദ്രങ്ങളിലും വന്‍ തിരക്കാണെന്ന് യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി പ്രദീപ് ആരിക്കാടി പറഞ്ഞു.
യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കോളര്‍ഷിപ്പിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണമെന്ന് മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാണ് ഈ തട്ടിപ്പ്, ഒരാളില്‍ നിന്നും 100, 150 രൂപയാണ് ഈടാക്കുന്നത്. ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് എന്‍.പ്രദേഷ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ആര്‍എസ്എസ് പ്രമുഖ് വേണുഗോപാല്‍ജിയുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. യുവമോര്‍ച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്ത് കുമാര്‍, ജനറല്‍ സെക്രട്ടറി സാഗര്‍ ദേവിനഗര്‍, സെക്രട്ടറി രാജേഷ് ബംബ്രാണ, ഖജാന്‍ജി രവിരാജ് കുമ്പള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: