ഡെറാഡൂണ്‍: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. നിയന്ത്രണ വിധേയാമാണെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക വൃത്തങ്ങള്‍ ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അതിന് പിന്നാലെയാണ് നരവനെ പ്രസ്താവന നടത്തിയിരിക്കുന്നത്.
അതിര്‍ത്തിയില്‍ ഇരു സൈനികരും നിലയുറപ്പിച്ച സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച തുടരുകയാണ്. പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എന്നും നരവനെ പറഞ്ഞു.
അതേസമയം നേപ്പാളുമായി വളരെ ദൃഢമായ ബന്ധമാണ് രാജ്യത്തിനുള്ളത്. സാംസ്കാരികപരമായും ചരിത്രപരമായും ഭൂമി ശാസ്ത്രപരമായും നേപ്പാളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഭാവിയിലും നേപ്പാളുമായി ഇത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: