മലപ്പുറം: അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥന് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തിലായി. പെരുന്തല്‍ മണ്ണയില് ജോലിയ ചെയ്യുന്ന ഉദ്യോഗസ്ഥനാണ് രോഗബാധ സ്ഥിരീകരിച്ചത്. അമ്പതോളെ പേരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്.
മലപ്പുറം ജില്ലയില്‍ ഇന്നലെ 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സ് ഓഫീസിലെ 37 ജീവനക്കാരും മറ്റു അഗ്നിശമന ഓഫീസുകളിലെ ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയത്. പ്രദേശത്ത് കൊറോണ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡ്രൈവര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് തത്ക്കാലികമായി അടച്ചിട്ടു. പഞ്ചായത്ത് ഓഫീസിലെ ഭൂരിഭാഗം ആളുകള്‍ക്കും ഡ്രൈവറുമായി സമ്പര്‍ക്കത്തില്‍ ആയിരുന്നു. ഇത് കണക്കാക്കിയാണ് എല്ലാവരും നിരീക്ഷണത്തില്‍ പോയത്.
അതേസമയം മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: