ഒറ്റപ്പാലം: കണ്ടെയിന്മെന്റ് സോണിലുള്‍പ്പെട്ട ലക്കിടി പേരൂര്‍ പഞ്ചായത്തിലെ പെരുമ്പറമ്പ് വാര്‍ഡിലും അമ്പലപ്പാറ പഞ്ചായത്തിലെ പാലാരി വാര്‍ഡിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലക്കിടി പേരൂര്‍ പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പെരുമ്പറമ്പ് വാര്‍ഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നുവെന്നാണ് സംശയം. ഇതേ തുടര്‍ന്ന് ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള മകളും മരുമകനുമടക്കമുള്ള എട്ട് പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.
പേരൂര്‍ കൃപലാനി റോഡൊഴികെ മറ്റ് റോഡുകളെല്ലാം അടച്ചു. ചെര്‍പ്പുളശ്ശേരി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ പാലാരി സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അമ്പലപ്പാറ പഞ്ചായത്തിലെ പാലാരി വാര്‍ഡിനെ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട അമ്മയടക്കമുള്ള അഞ്ച് പേരെ നിരീക്ഷണത്തിലാക്കി.
വേങ്ങശ്ശേരി കടമ്പഴിപ്പുറം റോഡ് മാത്രമാണ് തുറന്നിട്ടിട്ടുള്ളത്്. അവശ്യസാധന സര്‍വീസുകള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ആരോഗ്യ വകുപ്പിന്റെയും ആശവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വാര്‍ഡിലെ പരിശോധന കര്‍ശനമാക്കാന്‍ നിരീക്ഷണ സമിതി തീരുമാനിച്ചു. പാലാരി വാര്‍ഡിന് പുറമേ വാരിയത്ത്കുന്ന്, വാണി വിലാസിനി വാര്‍ഡുകള്‍ തീവ്ര ബാധിത മേഖലയില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: