പത്തനംതിട്ട: പമ്പാനദിയിലടക്കം ജില്ലയിലെ നദികളില്‍ അടിഞ്ഞുകൂടിയ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകുമോഎന്ന് ആശങ്ക ഉയരുന്നു.
2018ലെ പ്രളയത്തില്‍ നദികളില്‍ അടിഞ്ഞു കൂടിയ മണ്ണും ചളിയുമാണ് രണ്ട് വര്‍ഷം കഴിഞ്ഞ് അടിയന്തിരമായി നീക്കുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് മണ്ണുംചെളിയും നീക്കുന്നത്.നീക്കുന്ന മണ്ണ്നിലവില് നദികളുടെ കരയില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. യഥാസമയം വാരിമാറ്റിയില്ലെങ്കില്‍ കാലവര്ഷമഴകനക്കുമ്പോള് ഈമണ്ണുംചെളിയും നദികളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് നദീതീരവാസികള്‍ പറയുന്നു.
മണ്ണ് വാരി കരയിലിടുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വം എന്നാണ് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നത്. അവിടെ നിന്ന് നീക്കേണ്ട ജോലി റവന്യൂ വകുപ്പിനാണെന്നും അവര്‍ പറയുന്നു. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ 44 കടവുകളില്‍നിന്നാണ് ഒഴുക്ക് തടസപ്പെടുന്ന എക്കല്‍ ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. 44 കടവുകളില്‍ നിന്ന് നദിയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന പ്രളയ അവശിഷ്ടങ്ങള്‍ നീക്കുന്നതിന് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് 2,25,47,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഏകദേശം 104427.55 ഘനമീറ്റര്‍ പ്രളയ അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ നീക്കം ചെയ്യുന്നത്. ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
പ്രളായാവശിഷ്ടങ്ങള് എന്നപേരില്‍ നീക്കുന്ന മണ്ണില്‍ പകുതിയോളം ആറ്റുമണലാണ്. മണ്ണുംചെളിയും എന്നപേരില്‍ വാരിക്കളയുന്നത് ആയിരക്കണക്കിന് ലോഡ് മണലാണെന്ന് തീരവാസികള്‍ പറയുന്നു. വീണ്ടും പ്രളയം ഉണ്ടാകുമെന്ന് ആശങ്കപ്പെട്ടിട്ടാണ് നദികളിലെ മണല്ഇപ്പോള് വാരിതീരത്തുവയ്ക്കുന്നത്. പ്രളയാനന്തരം രണ്ടുവര്‍ഷത്തിനിടെ ഈ മണ്ണ് ചട്ടങ്ങള്‍ പാലിച്ച് ലേലം ചെയ്ത് നല്കിയിരുന്നെങ്കില് നിര്‍മ്മാണമേഖലയിലെ മണല്ക്കാമത്തിന് പരിഹാരവും സര്‍ക്കാര്‍ ഖജനാവില്‍ പണവും ലഭിച്ചേനെ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
നദികളില്‍ മണല്‍ ഓഡിറ്റ് നടത്തി വാരാവുന്ന മണല്‍ എത്രയെന്ന് കണക്കാക്കിയിരുന്നു. പമ്പയാറിനെ മൂന്ന് റീച്ചുകളായി തിരിച്ചാണ് മണല്‍ ഓഡിറ്റ് നടത്തിയത്. ഇതില്‍ ഒന്നാം റീച്ചില്‍ നിന്ന് 686561.81 ഘനമീറ്റര്‍ മണല്വാരാവുന്നതാണെന്ന് കണ്ടെത്തിയിരുന്നു. പമ്പയുടെ മറ്റ് റീച്ചുകളിലും സമാനമായ നിലയില്‍ മണലുണ്ട്എന്നാണ് സൂചന.മറ്റ്മൂന്നുനദികളിലും കാര്യമായ മണല്‍ സമ്പത്തുണ്ട്. ഇപ്പോള്‍ അതൊന്നും കണ്ടില്ലെന്ന് നടിച്ചാണ് ദുരന്ത നിവാരണത്തിന്റെ മറവില്‍ മണ്ണ്വാരിമാറ്റുന്നത്.
വെച്ചൂച്ചിറ പഞ്ചായത്തിലെ എടത്തിക്കാവ്, ഇടകടത്തി, റാന്നി പഞ്ചായത്തിലെ താനത്തുകടവ്, പറമ്പത്ത് കടവ്, പ്ലാവേലില്‍ കടവ്, ഷാപ്പൂര്കടവ്, മൂഴികടവ്, ജലനിധി ടാങ്ക് കടവ്, സാഗര്‍ കടവ്, ഡെല്‍റ്റ കടവ്, മുക്കം കോസ്വേ കടവ്, മറ്റപ്പള്ളി കടവ്, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഊട്ടുപുഴ കടവ്, റാന്നി പാലത്തിനു സമീപം, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ അത്തിക്കയം പാലത്തിന് സമീപം, വന്നിരുപ്പന്മൂഴി കടവ്, കുരുമ്പന്‍മൂഴി കടവ്, ചെറുകോല്‍ പഞ്ചായത്തിലെ ചക്കപ്പാലം കടവ്, തേവര് കടവ്, ചാരുമൂട്ടില്‍ കടവ്, നെടുമണ്‍ കടവ്, താനത്ത് കടവ്, അയിരൂര്‍ പഞ്ചായത്തിലെ കള്ളിയത്ത് കടവ്, റാന്നി അങ്ങാടി പഞ്ചായത്തിലെ താമരശേരി കടവ്, ഇളങ്കാവില്‍ കടവ്, റാന്നി പെരുനാട് പഞ്ചായത്തിലെ മുക്കം കോസ് വേയ്ക്ക് സമീപം, ആറന്മുള പഞ്ചായത്തിലെ ആഞ്ഞിലിമൂട്ടില്‍ കടവ്, സത്രക്കടവിനു സമീപം, കുളനട പഞ്ചായത്തിലെ പന്തല്ലാവില് കടവ്, വാഴുവേലില്‍ കടവ്,
ഓമല്ലൂര്‍ പഞ്ചായത്തിലെ ആറാട്ട് കടവ്, ചെന്നീര്‍ക്കര പഞ്ചായത്തിലെ മാത്തൂര്‍ ഭാഗം, തുമ്പമണ്‍ പഞ്ചായത്തിലെ അച്ചന്കോവിലാറുകടവ്, പന്തളം മുന്‍സിപ്പാലിറ്റിയിലെ മുറ്റത്ത് മൂലയില്‍ കടവ്, സീതത്തോട് പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വലിയതോട് സമീപം, മലയാലപ്പുഴ പഞ്ചായത്തിലെ പുന്നൂര് കടവ്, കവിയൂര്‍ പഞ്ചായത്തിലെ മണിമലയാറ് കടവുകള്‍, നിരണം പഞ്ചായത്തിലെ പമ്പാനദി കടവുകള്‍, നെടുമ്പ്രം പഞ്ചായത്തിലെ മണിമലയാറിന്റെ കൈവഴി കടവുകള്‍, കടപ്ര പഞ്ചായത്തിലെ പമ്പ, മണിമല നന്ദികളിലെ കടവുകള്‍, ഇരവിപേരൂര്‍ പഞ്ചായത്തിലെ മണിമലയാറ്റിലെ കടവുകള്‍, കുറ്റൂര്‍ പഞ്ചായത്തിലെ മണിമലയാറ് കടവുകള്‍, പുറമറ്റം പഞ്ചായത്തിലെ മണിമലയാറിന്റെ കടവുകള്‍, എഴുമറ്റൂര്‍ പഞ്ചായത്തിലെ മണിമലയാറ് കടവുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് നദിയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: