ന്യദല്‍ഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നഗര ഗതാഗത സേവനങ്ങള്‍ നല്കുന്നതില് മെട്രോ റെയില്‍ കമ്പനികള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കേന്ദ്ര ഭവനനിര്‍മ്മാണ-നഗരകാര്യ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്വകാര്യ വാഹനങ്ങള്‍ പൊതുവെ കുറവായ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്, സുരക്ഷിതവും ആശ്രയയോഗ്യവുമായ ഗതാഗത സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. നഗരങ്ങളിലായിരിക്കും ഇതിനു കൂടുതല്‍ പരിഗണന നല്‍കുക. സാമ്പത്തികരംഗം, അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന മുറയ്ക്ക്, രാജ്യത്തെ നഗരങ്ങള്‍ക്ക് ബദല്‍ ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടി വരും. ഇതിലൂടെ മാത്രമേ, നഗരങ്ങളുടെ ചലനാത്മകത നിലനിര്‍ത്താനാവൂ. പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. നഗര ഗതാഗത സേവനങ്ങള്‍ നല്കുന്നതില് ഒരു മൂന്നുഘട്ട നയപരിപാടിയും വ്യക്തമാക്കി. ആറുമാസം നീളുന്ന ഹ്രസ്വകാല പദ്ധതി, ഒരുവര്‍ഷത്തില്‍ താഴെയുള്ള ഇടത്തരം പദ്ധതികള്‍, ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയിലുള്ള ദീര്‍ഘകാല പദ്ധതികള്‍ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ഇവ നടപ്പാക്കുക. കേന്ദ്ര ഭവനനിര്‍മ്മാണ-നഗരകാര്യ മന്ത്രാലയ സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്ര അയച്ച നിര്‍ദേശങ്ങളിലെ പ്രധാന വസ്തുതകള്‍ താഴെപ്പറയുന്നു:
i. യന്ത്രസഹായമില്ലാത്ത ഗതാഗത സംവിധാനങ്ങളെ വീണ്ടെടുക്കുക, പ്രോത്സാഹിപ്പിക്കുക: ഭൂരിഭാഗം നഗരഗതാഗത യാത്രകളും അഞ്ചു കിലോമീറ്ററില്‍ താഴെ അവസാനിക്കുന്നവയാണ്. കോവിഡ് വെല്ലുവിളി നേരിടുന്ന ഇക്കാലത്ത്, ഇത്തരം യാത്രകള്‍ക്ക് യന്ത്രസഹായമില്ലാത്ത ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ ചിലവും മനുഷ്യവിഭവശേഷിയും ആവശ്യമുള്ളതും, വേഗത്തിലും എളുപ്പത്തിലും നടപ്പാക്കാവുന്നതുമായ ഇത്തരം സംവിധാനങ്ങള്‍ പരിസ്ഥിതിസൗഹൃദം കൂടിയാണ്.
ii. സ്ഥിരയാത്രക്കാരില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട്, പൊതുഗതാഗതം പുനഃരാരംഭിക്കുക: പൊതുഗതാഗത സംവിധാനങ്ങളിലൂടെ ഉണ്ടാകാനിടയുള്ള രോഗവ്യാപനം തടയേണ്ടതും അത്യാവശ്യമാണ്. കൃത്യമായ അണുനശീകരണം, രോഗനിയന്ത്രണ-സാമൂഹിക അകല പാലനം എന്നിവ ഉറപ്പാക്കിക്കൊണ്ട് രോഗത്തെ പ്രതിരോധിക്കാനാവും.
iii. സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിലൂടെ വൈറസ് വ്യാപനം തടയുക: മെച്ചപ്പെട്ട ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം; ഭിം, ഫോണ്‍പേയ്, ഗൂഗിള്‍ പേയ്, പേറ്റിഎം പോലുള്ള കറന്‍സി രഹിത, സ്പര്‍ശന രഹിത തദ്ദേശീയ ഇടപാട് സംവിധാനങ്ങള്‍, ദേശീയ പൊതു യാത്ര കാര്‍ഡുകള്‍ തുടങ്ങിയവ പൊതുഗതാഗത സംവിധാനങ്ങളിലെ മാനുഷിക സമ്പര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കും.
# പൊതുഗതാഗത സംവിധാനങ്ങളിലെ യാത്രക്കാരുടെ എണ്ണത്തില്‍ 90% വരെ ഇടിവുണ്ടായതായി പഠനങ്ങള്‍ തെളിയിക്കുന്നു.വിവിധ പഠനങ്ങള്‍ പ്രകാരം, നഗരങ്ങളുടെ വലിപ്പം അനുസരിച്ച്, സ്ഥിരയാത്രക്കാരില്‍ ഏതാണ്ട് 16-57% പേര് കാല്‍നടയായും, 30-40% പേര് സൈക്കിളിലും യാത്ര നടത്തുന്നവരാണ്.
# രാജ്യത്തെ 18 പ്രധാന നഗരങ്ങളിലായി 700 കിലോമീറ്റ ര്‍ നീളം വരുന്ന ശക്തമായ മെട്രോ റെയില്‍ സംവിധാനമാണ് ഇന്ത്യയ്ക്കുള്ളത്. പതിനൊന്നു നഗരങ്ങളിലായി, 450 കിലോമീറ്റര്‍ നീളത്തില്‍ ഒരു ബസ് റാപ്പിഡ് ട്രാസ്പോര്‍ട്ട് ശൃംഖലയും നമുക്കുണ്ട്. പ്രതിദിനം ഒരു കോടിയിലേറെ യാത്രക്കാരാണ് ഇന്ത്യയില്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകള്‍ മൂലം, കൊറോണയ്ക്ക് മുന്‍പ് ഉപയോഗിച്ചിരുന്നതിന്റെ 25 മുതല്‍ 50 ശതമാനം വരെ സൗകര്യങ്ങളെ ഇവയില്‍ ഉപയോഗിക്കാനാകൂ. അതുകൊണ്ട് തന്നെ, ഇവയ്ക്കൊപ്പം മറ്റു ബദല്‍ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ട ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: