ടോക്കിയോ: അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന് ആവശ്യമായ എണ്‍പത് ശതമാനം സൗകര്യങ്ങളും ഒരുക്കിയതായി ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതി അറിയിച്ചു.
എണ്‍പത് ശതമാനം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും രണ്ട് വലിയ വേദികള്‍ കൂടി ഒരുക്കാനുണ്ടെന്ന് ടോക്കിയോ ഒളിമ്പിക്സ് സംഘാടക സമിതി അധ്യക്ഷന്‍ യോഷിരോ മോറി പറഞ്ഞു. സംഘാടകസമിതി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊറോണ മഹാമാരിയെ തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചത്. ഒളിമ്പികസ് മാറ്റിവച്ചതിനാല്‍ നടത്തിപ്പിനുള്ള ചെലവ് രണ്ട് ബില്യണ്‍ ഡോളര്‍ മുതല്‍ ആറു ബില്യണ്‍ ഡോളര്‍വരെ വര്‍ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: