ന്യൂദല്‍ഹി: ആഗസ്തില്‍ നടത്താനിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്വെ പര്യടനം റദ്ദാക്കിയതായി ഇന്ത്യന്‍ ക്രിക്കറ്റ്് കണ്ട്രോള് ബോര്‍ഡ് അറിയിച്ചു. കൊറോണ മഹാമാരിയെ തുടര്‍ന്നാണിത്. കൊറോണ ഭീതി മൂലം കളിക്കാര്‍ ഇത്വരെ പരിശീലനം പുനരാരംഭിക്കാനായിട്ടില്ല.
ജൂണ്‍- ജൂലൈയില്‍ നടത്താരിരുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം അനിശ്ചതകാലത്തേക്ക് മാറ്റിവച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതിത് പിന്നാലെയാണ് ബിസിസിഐ സിംബാബ്വെ പര്യടനം റദ്ദാക്കിയത്.
കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പര്യടനത്തിനായി ശ്രീലങ്കയിലേക്കും സിംബാബ്വെയിലേക്കും പോകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
മൂന്ന് വീതം മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന, ടി 20 പരമ്പരക്കായി ഇന്ത്യ ഈമാസം 24 നാണ് ശ്രീലങ്കയിലേക്ക് പോകാനിരുന്നത്. ആഗസ്ത് ഇരുപത്തിരണ്ടിന് ആരംഭിക്കാനിരുന്ന സിംബാബ്വെ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: