ബര്‍മിംഗ്ഹാം: 2022 ലെ ബര്‍മിംഗ്ഹാം കോമണ്‍ വെല്‍ത്ത് ഗെയിംസ് നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയേ തുടങ്ങൂയെന്ന് സംഘാടകര്‍ അറിയിച്ചു.
കോമണ്‍ വെല്‍ത്ത് ഗെയിംസിന് തൊട്ടു മുമ്പ് നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന കായികതാരങ്ങള്‍ക്ക്് കോമണ്‍ വെല്‍ത്ത് ഗെയിംസിന് തയ്യാറെടുക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിനാണ് ഈ നടപടി.
2022 ജൂലൈ 27 മുതല്‍ ആഗസത് ഏഴുവരെ നടത്താനിരുന്ന കോമണ്‍വെല്‍ത്ത്് ഗെയിംസ് ജൂലൈ 28 മുതല്‍ ആഗസ്ത് എട്ട്വരെയാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2022 ജൂലൈ പതിനഞ്ച് മുതല്‍ ഇരുപത്തിനാലുവരെ അമേരിക്കയിലാണ് നടക്കുക. 2021 ല്‍ നടത്തിനിരുന്ന ലോക ചാമ്പ്യന്‍ഷിപ്പ്, കൊറോണ മാഹമാരിയെ തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്സ് 2021 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് 2022 ലേക്ക്
മാറ്റിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: