തിരുവനന്തപുരം: കോവിഡ്മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാന്‍ കമ്പനികളെ സഹായിക്കുന്ന ‘റിട്ടേണ്‍ റ്റുവര്ക്ക്ഡിജിറ്റല് സൊല്യൂഷന്‍സ് ഫോര്എന്റര്പ്രൈസസ്’ എന്ന പുതിയസേവനവുമായി ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബല്‍.
ആരോഗ്യമേഖലയിലും അവശ്യവ്യാപാര മേഖലയിലുമുള്ള മികച്ച സമ്പ്രദായങ്ങള്‍ സമന്വയിപ്പിക്കുന്ന ഈ സൊല്യൂഷന്, ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനികളെ സഹായിക്കുന്നതും പ്രതിസന്ധി ഘട്ടങ്ങളിലുടനീളം ബിസിനസ്സ് തുടര്‍ച്ച വാഗ്ദാനം ചെയ്യുന്നതുമാണ്. സാമൂഹ്യജീവിതക്രമത്തെ ഒരു പിന്മടക്കം സാധ്യമല്ലാത്ത വിധത്തില്‍ മാറ്റിമറിച്ച കോവിഡ്-19, വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ മുന്‍പില്ലാത്ത വിധം മാറ്റിത്തീര്‍ത്തിട്ടുണ്ട്.
യുഎസ്ടിഗ്ലോബല് പ്രത്യേകമായി രൂപകല്പന ചെയ്തെടുത്ത ഈ മോഡുലാര്‍ സമീപനം ജീവനക്കാരെ ഓഫീസുകളില്‍ തിരികെയെത്തിക്കാന്‍ പര്യാപ്തമായതും, ബിസിനസ്സ്തുടര്ച്ച നിലനിര്‍ത്തുന്നതും, ജീവനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതുമാണ്.
ഓഫീസിന്റെ പ്രവര്‍ത്തനത്തിനുള്ള ഒരുറോഡ്മാപ്പ് രൂപപ്പെടുത്താന്‍ ഇത് കമ്പനികളെ സഹായിക്കുന്നു. ജീവനക്കാര്‍ ഓഫീസില്‍ മടങ്ങിയെത്തേണ്ടതിന്റെ ആവശ്യകത, അപകടസാധ്യതഎന്നിവ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. വിവിധ ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിക്കാന്‍ ഇതുമൂലം സാധിക്കുന്നു. ജീവനക്കാരുടെമടങ്ങിവരവിനു ശേഷമുള്ള അന്തരീക്ഷം തുടര്‍ച്ചയായി നിരീക്ഷിക്കാനും ഇത്സഹായകമാണ്.
ജോലിയിലേക്കുള്ള മടങ്ങിവരവ് മോഡലിന്റെ പ്രധാന വശങ്ങള് ഇവയാണ്:
വര്ക്കര്റിസ്ക് വിലയിരുത്തല്‍: ക്യൂറേറ്റുചെയ്ത പബ്ലിക് കോവിഡ്-19 ഡാറ്റ, ജീവനക്കാരുടെ ഡാറ്റയുമായി സംയോജിപ്പിക്കുന്നതുവഴി അപകട സാധ്യത തിരിച്ചറിയാനും സത്വര നടപടികള്‍ കൈക്കൊള്ളാനും കഴിയുന്നു. ഇത്വ്യാപാരത്തെ കാര്യമായി സ്വാധീനിക്കും.
ജോലിസ്ഥലം നിരീക്ഷിക്കല്‍: ജീവനക്കാരുടെആരോഗ്യസ്ഥിതി തുടര്‍ച്ചയായി നിരീക്ഷിക്കാനും ജാഗ്രതാ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ നല്‍കാനും പ്രാപ്തമായ ഐഒടി ഉപകരണങ്ങളും, സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന ്ഉറപ്പാക്കുന്ന വീഡിയോ അനലിറ്റിക്സ് സൊല്യൂഷനുകളും.
പ്രശ്നങ്ങള്‍ ട്രാക്ക്ചെയ്യല്‍: അപകടസാധ്യത പട്ടികരൂപത്തില്‍ ക്രമപ്പെടുത്തി, വ്യാപാര ആവശ്യങ്ങളുമായിഅവയെ ബന്ധപ്പെടുത്തുന്ന ഒരുസിംഗിള് ഡാഷ്ബോര്‍ഡ്. ദൃശ്യതഉറപ്പാക്കി, നഷ്ടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.
കോവിഡ്- 19 മഹാമാരി, ജോലിസ്ഥലത്തെയും അവിടത്തെ ജീവനക്കാര്‍ തമ്മിലുള്ള പാരസ്പര്യത്തെയും കുറിച്ചുള്ളസ്ഥാപനങ്ങളുടെ ചിന്താരീതിയില്‍ അടിമുടിമാറ്റം വരുത്തിയതായി യുഎസ്ടി ഗ്ലോബല്‍ചീഫ് ടെക്നോളജിഓഫീസര് നിരഞ്ജന് രാംസുന്ദര്‍ അഭിപ്രായപ്പെട്ടു.
‘കൃത്യതയോടെ നിയന്ത്രിക്കുകയും സ്വകാര്യതാ ചട്ടങ്ങള്‍ പാലിക്കുകയും ചെയ്യുന്നിടത്തോളം, എഐ അധിഷ്ഠിതവീഡിയോ അനലിറ്റിക്സും, ഐഒടി അധിഷ്ഠിത പ്രോക്സിമിറ്റി, സേഫ്റ്റിസൊല്യൂഷനുകളും മുഖ്യധാരയിലെത്തുകയാണ്. സുരക്ഷിതമായ റിമോട്ട്വര്ക്കിങ്ങ് സൊല്യൂഷനുകളുംഉണ്ട്’. നിലവിലെവെല്ലുവിളികള് നേരിടുക മാത്രമല്ല, മെച്ചപ്പെട്ടതും വിജയകരവുമായ ഭാവിയിലേക്കുള്ള ഫലപ്രദമായ തയ്യാറെടുപ്പിനും ഈ സുപ്രധാന സൊല്യൂഷനുകള്‍ ഉപയോക്താക്കളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂ നോര്‍മല്‍ നിലയിലേക്ക് ലോകം മാറിത്തീരുമ്പോള്‍, ജീവനക്കാരുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കുകയും പ്രതിസന്ധികള്‍ക്കിടയിലും ബിസിനസ്സ്തുടര്ച്ച കൈവരിക്കുകയുമാണ് കമ്പനിയുടെ പ്രാഥമികലക്ഷ്യമെന്ന് യുഎസ്ടി ഗ്ലോബല്‍ചീഫ് എക്സിക്യൂട്ടീവ്ഓഫീസര്‍ കൃഷ്ണസുധീന്ദ്ര അഭിപ്രായപ്പെട്ടു
‘റിട്ടേണ്‍ റ്റുവര്ക്ക് ഡിജിറ്റല്സൊല്യൂഷനിലൂടെ ജീവനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനും തൊഴിലിടം കുറേക്കൂടി സുരക്ഷിതമാക്കിമാറ്റാനും മറ്റുകമ്പനികളെ സഹായിക്കുകയാണ് യുഎസ്ടി ഗ്ലോബല്‍’. ജീവനക്കാര്‍ക്ക് സുരക്ഷിതത്വബോധം അനുഭവപ്പെടാനും, അണുബാധയില്ലാത്ത തൊഴിലിടങ്ങള്‍ ഉറപ്പാക്കി അവിടേക്ക് മടങ്ങാന്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഈ സൊല്യൂഷനുകള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: