വെഞ്ഞാറമൂട്: ലോക്ഡൗണില്‍ ബ്രേക്ക്ഡൗണായ ലിനുവിന്റെ ജീവിതചക്രം ചലിപ്പിക്കാന്‍ സേവാഭാരതിയുടെ കൈത്താങ്ങ്. ലിനുവിന് പുതിയ ഓട്ടോ വാങ്ങി നല്‍കിയാണ് സേവാഭാരതി മാതൃകയായത്. ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതോടെ ജീവിതം ദുരിതത്തിലായ വെഞ്ഞാറമൂട് കാന്തലംകോണം സ്വദേശി ലിനുവിന്റെ ദുരിതജീവിതം മാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സേവാഭാരതി പ്രവര്‍ത്തകര്‍ ഓട്ടോ ഡ്രൈവറായ ലിനുവിന് നല്കിയ ഉറപ്പാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. സേവാഭാരതി സംഘടനാ സെക്രട്ടറി ഹരിദാസ് ലിനുവിന് ഓട്ടോയുടെ താക്കോല്‍ കൈമാറി. കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി നെല്ലനാട് ശശി സന്നിഹിതനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: