ന്യൂദല്‍ഹി : ഇന്ത്യയുടെ ഭാഗമായ സ്ഥലങ്ങള്‍ സ്വന്തം ഔദ്യോഗിക ഭൂപടത്തിലാക്കി ചിത്രീകരിച്ച വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് നേപ്പാള്‍. ദേശീയ മാധ്യമത്തിന് നല്കി അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂപടത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി കഴിഞ്ഞാല്‍ അത് അന്തിമമാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
നിയന്ത്രണ അന്താരാഷ്ട്ര ലംഘനം നടത്താന്‍ ശ്രമിക്കുന്നതില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. കൂടാതെ അതിര്‍ത്തിയില്‍ മൂന്ന് ലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. യുദ്ധോപകരണങ്ങളും മറ്റും ഇവിടെ എത്തിക്കുകയും ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ വ്യോമസേനയുടെ ഉള്‍പ്പടെ സൈനിക താവളങ്ങളമൊരുക്കാന്‍ ഇന്ത്യ ആരംഭിച്ചതോടെയാണ് നേപ്പാള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സ്വയം അറിയിച്ചത്.
കാലാപാനി, ലിപുലേക്, ലിംപിയാദുര തുടങ്ങിയ സ്ഥലങ്ങളെയാണ് നേപ്പാള്‍ നിലവില്‍ ഭൂപടത്തിലാക്കിയിരിക്കുന്നത്. അതേസമയം ഭരണഘടന ഭേദഗതി വരുത്തി പുതിയ ഭൂപടത്തിന് അംഗീകാരം നേടിയെടുക്കാനാണ് നേപ്പാള്‍ നേരത്തെ ശ്രമിച്ചത്. വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ ചൈനയ്ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ നേപ്പാള്‍ സ്വയം ചര്‍ച്ചയ്ക്കായി മുന്നോട്ട് വരികയായിരുന്നു.
ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ഇതിനു മുമ്പും നേപ്പാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും അത് പരിഹരിച്ചിട്ടുമുണ്ട്. എന്നാല്‍ അടുത്തിടെ നേപ്പാള്‍ ഏകപക്ഷീയമായി പുതിയ ഭൂപടം പുറത്തിറക്കുകയായിരുന്നു. ഇതിന്റെ ആദ്യ പടിയായി തര്‍ക്കപ്രദേശങ്ങളെ സ്വന്തം ഭൂപടത്തില്‍ ഉള്‍ക്കൊള്ളിക്കുകയും ഇതിനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഭരണഘടന ഭേദഗതി നടത്തിയെടുക്കാനുള്ള ശ്രമമാണ് നേപ്പാള്‍ കൈക്കൊണ്ടത്.
എന്നാല്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുകയും നിയന്ത്രണ രേഖ കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ നടപടി യുദ്ധസജ്ജമായതോടെ നേപ്പാള്‍ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായി മുന്നോട്ട് വരികയായിരുന്നു. നേപ്പാളിന്റെ തീരുമാനം ശാശ്വതമാണ്, കാരണം ആ പ്രദേശങ്ങള്‍ നേപ്പാളിന്റേതാണ് അതില്‍ യാതൊരു അവ്യക്തതയുമില്ല. എന്നിരുന്നാലും ഏത് ഭാഗമാണ് നേപ്പാളുടേതെന്ന് തിരിച്ചറിയാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ ആവശ്യമാണ്. പാര്‍ലമെന്റ് ഒരിക്കല്‍ പാസാക്കുന്ന തീരുമാനം മാറ്റാന്‍ കഴിയില്ല. എന്നാല്‍ സംഭാഷണം പുനരാരംഭിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: