പാലക്കുന്ന്: മഴ പെയ്തു തുടങ്ങിയതേയുള്ളൂ. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിനെ രണ്ടായി പകുത്ത് പോകുന്ന റോഡിന്റെ പടിഞ്ഞാറു ഭാഗത്തെ ഗേറ്റിന് തൊട്ടുള്ള റെയില്‍വേയുടെ ഭാഗത്ത് ചളിവെള്ളം കെട്ടി നില്‍ക്കുന്നത് മൂലം കാല്‍നടയാത്രയും വാഹന ഗതാഗതവും ദുസ്സഹമായിരിക്കുന്നു.
പാലക്കുന്ന് കവലയില്‍ നിന്ന് മലാംകുന്നിലേക്കുള്ള റോഡ് ബിആര്‍ഡിസിയുടെ നിയന്ത്രണത്തിലാണെങ്കിലും പ്ലാറ്റ്‌ഫോമിന് ഇരു ഭാഗത്തുമുള്ള നിശ്ചിത ദുരം റെയില്‍വേയുടെതാണ്. മഴവെള്ളം ഒലിച്ചു പോകാന്‍ റെയില്‍വേ വക അഴുക്ക്ചാലുണ്ടെങ്കിലും റോഡില്‍ അടിഞ്ഞുകൂടുന്ന ചളിവെളളം അതിലൂടെ ഒഴുകി പോകാത്തതാണ് പ്രശ്‌നം.
ഗേറ്റിന് ഇരുഭാഗത്തുമുള്ള റെയില്‍വെയുടെ ഭാഗം രണ്ട് വര്‍ഷം മുന്‍പ് ടാറിട്ട് റിപ്പയര്‍ ചെയ്തിരുന്നുവെങ്കിലും മഴവെള്ളം കെട്ടിക്കിടന്നാണ് ഈ അവസ്ഥയിലായതെന്ന് സ്റ്റേഷന്‍ സൂപ്രണ്ട് പറഞ്ഞു. ബി.ആര്‍.ഡി.സിയും റെയില്‍വേയും സഹകരിച്ച് അഴുക്ക്ചാല്‍ പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ ഇതിന് പരിഹാരമാകൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: